കോഴിക്കോട്: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി വിധി.
കാക്കൂര്‍ എരവന്നൂര്‍ മാളികപ്പുറത്ത് വീട്ടില്‍ ഷാജിലാല്‍, ഭാര്യഅര്ച്ചന, മക്കളായ അഭിന്‍ലാല്‍, അയന എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കാക്കൂര്‍ പോലീ സ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് തുടരന്വേഷണം പ്ര ഖ്യാപിച്ചത്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജി വിന് സെന്റ് ആണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരിക്കെ ഷാജിലാലിന്റെ സഹോദരന് ഷിബുലാല്‍ നല്കിയ ഹരജിയെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് ഉത്തരവായത്. സുഭാഷ്, ലികേഷ് എന്ന കൊച്ചു, സശോഭ്, വിനീഷ്, എന്നിവരെ പ്രതി ചേര്ത്താ ണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
അര്‍ച്ചനയെ മൊബൈല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുടുംബം ആ ത്മഹത്യ ചെയ്തത് എന്നാണ് കേസ്. ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ പോലും പോലീ സ് ശേഖരിച്ചിരുന്നില്ല. ശരിയായ രീതിയില്‍ അന്വേഷ ണം നടത്താതെയാണ് പോലീ സ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് കുറ്റപത്രം തയ്യാറായ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അഡ്വ. എ. പ്രതീഷ് മുഖേന സഹോദരന് ഷിബുലാല്‍ ഹരജി ഫയല്‍ ചെയ്തത്. 2012 ഫെബ്രുവരി 16നായിരുന്നു നാടിനെ നടുക്കിയ ദുരന്ത സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: