തിരുവനന്തപുരം: അപസ്മാരം വന്ന് കുഴഞ്ഞുവീണ ദളിത് വിദ്യാര്‍ത്ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രയില്‍ എത്തിച്ചില്ലെന്ന് പരാതി. എം.ജി. റോഡിലെ എസ്എംവി സ്കൂളില്‍ 9- ാം ക്ലാസില്‍ പഠിക്കുന്ന അഖില്‍ എം. കൃഷ്ണയെയാണ് രണ്ടുമണിക്കൂര്‍ നേരം സ്കൂളില്‍ തന്നെ കിടത്തിയിരുന്നത്. ഒടുവില്‍ പിതാവ് എത്തി 12 ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അടിക്കടി അസുഖം വരാറുള്ള കുട്ടിയാണെന്ന് അദ്ധ്യാപകര്‍ക്ക് അറിയാമായിരുന്നിട്ടും ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥ വരുത്തുകയായിരുന്നു എന്ന് പിതാവ് ചെട്ടികുളങ്ങര പൂജയില്‍ മോഹനന് പറഞ്ഞു. ഇതിനുമുന്‍പും അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിന് സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇനി ആവര്‍ത്തിക്കിലെന്ന് പ്രധാനാദ്ധ്യാപിക ഉറപ്പുനല്‍കി.
ശ്രീചിത്രാ ആശുപത്രയില്‍ 15 വര്‍ഷമായി ചികിത്സയിലിരിക്കുന്ന അഖിലിന് രോഗബാധയുണ്ടെന്ന് തെളിയിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ കാര്‍ഡും മെഡിക്കല്‍ ബോര്ഡിന്റെസര്ട്ടിഫിക്കറ്റും ഉണ്ട്. ഇത്തരം സാഹചര്യങ്ങള്‍ തരണം ചെയ്യാനായി സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ രണ്ട് അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. സ്കൂള്‍ പിടിഎയിലെ ഉച്ചഭക്ഷണ കമ്മിറ്റി അംഗവും കേരളാ ദളിത് ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് മോഹനന്. മകനെ യഥാസമയം ആശുപത്രയിലെത്തിക്കാന്‍ കാലതാമസം വരുത്തിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രിക്കും സര്‍വശിക്ഷാ അഭിയാന് ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് മോഹനന് പറഞ്ഞു. അഖില്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: