നെയ്യാറ്റിന്‍കര: ഓണ വിപണി സജീവമാക്കാന്‍ വ്യാജ ചാരായവാറ്റ് സജീവമാകുന്നു. മാരായമുട്ടം ആലത്തൂര്‍ അമ്പനാട്ട് കൃപാഡെയ്സില് റാബിയെ(31) നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.
ആഡംബര വീട്ടിലെ രണ്ടാം നിലയിലായിരുന്നു വ്യാജ വാറ്റ് നടത്തിയിരുന്നത്. പഴവര്‍ഗ്ഗങ്ങളും ആയുര്‍വേദ ചേരൂവകളും ചേര്‍ത്ത മുന്തിയ ഇനം ചാരായം നിര്‍മ്മിക്കുന്നതിനുളള വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഗ്യാസ് ഉപയോഗിച്ച് വീടിന്റെ രണ്ടാം നിലയില്‍ വാറ്റ് നടക്കുമ്പോളാണ് പോലീസ് പരിശോധന നടത്തിയത.് 450 പ്ലാസ്റ്റിക് കുപ്പികളും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇത്തരത്തില്‍ വാറ്റുന്ന ചാരായത്തിന് മാര്‍ക്കറ്റില്‍ 1000 മുതല്‍ 1500 രൂപാവരെ വിലയുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പരിശോധനക്ക് വിധേയമാക്കി. പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാന്റ് ചെയ്യ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: