തിരുവനന്തപുരം: ഘടക കക്ഷികളുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്ന് ബിഎംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന് പറഞ്ഞു. ബിഎംഎസ് ശ്രീകണ്ഠേശ്വരം ഉപമേഖല സംഘടിപ്പിച്ച ‘വിവാദരഹിത കേരളം, വികസനോന്മുഖ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ താറുമാറാക്കി സാക്ഷര കേരളത്തിന് സര്‍ക്കാര്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഓണക്കാലമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം എത്തിക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ന്യാന വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ നല്കാന് ബാധ്യതയുള്ള ഭക്ഷ്യവകുപ്പാകട്ടെ ജനങ്ങളെ പിഴിയുവാന്‍ കുത്തകകള്‍ക്ക് കൂട്ടു നില്ക്കുന്നു. കള്ളകളികള്‍ പുറത്താകുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി കക്ഷികളെ ഭയക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇതിനെതിരെ ഒറ്റകെട്ടായി പ്രതികരിക്കും. ഭരണകൂട നിരുത്തരവാദം അനുവദിച്ച് കൊടുക്കുകയില്ലാ എന്നും അദ്ദേഹം പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഉപമേഖലാ പ്രസിഡന്റ് എം. രാജീവ്, ജാഥാ ക്യാപ്റ്റനായുള്ള കാല്‍നട പ്രചരണ ജാഥയ്ക്ക് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി നേതൃത്വം നല്കി. മേഖലാ വൈസ് പ്രസിഡന്റുമാരായ ജെറി ജോണ്‍, കെ.എം. സുരേഷ്കുമാര്‍, ഉപമേഖലാ സെക്രട്ടറി സി.വി. ശക്തികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: