പത്തനംതിട്ട: ചക്കയുടെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെ് കൃഷി മന്ത്രി കെ.പി മോഹനന് പറഞ്ഞു. ചക്ക സംസ്കരണ കേന്ദ്രത്തിന്റെയും ഇന്‍കുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനതായ ഔഷധമൂല്യമുള്ള പോഷകാഹാരങ്ങളെ നാം മറന്നു. ജീവിത ശൈലിയില്‍ ഭക്ഷണ ഉപയോഗത്തിലുണ്ടായ മാറ്റംമൂലം രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി. ആഹാരത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ നാം തന്നെഉത്പാദിപ്പിക്കണമെും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന്റെ മൂല്യ വര്‍ദ്ധിത പദ്ധതി പ്രകാരം അനുവദിച്ച 52.55 ലക്ഷം രൂപ ചെലവിലാണ് സംസ്കരണ കേന്ദ്രവും ഇന്‍കുബേഷന്‍ സെന്ററും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സ്ഥാപിച്ചത്. പ്രാഥമിക സംസ്കരണ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 25 ലക്ഷം രൂപയും ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിക്കുതിന് 15 ലക്ഷം രൂപയും ചെലവഴിച്ചു. ചക്കയുടെ സംസ്കരണം, ഗ്രേഡിങ്, തരംതിരിക്കല്‍, തയാറാക്കല്‍, ക്വാളിറ്റി കട്രോള്‍, സംഭരണ കേന്ദ്രം, ഡ്രൈയിംഗ് യാര്‍ഡ്, സംരംഭകര്‍ക്കും ടെക്നീഷ്യനുമുള്ള ഓഫീസ്, മാലിന്യ സംസ്കരണ ഉത്പങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൃഷി വിജ്ഞാന കേന്ദ്രം ചെയര്മാന് ഡോ.ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. അഡികേ പത്രിക എഡിറ്റര്‍ ശ്രീപദ്രേ മുഖ്യപ്രഭാഷണം നടത്തി. ചക്കയുടെ മൂല്യവര്‍ധിത ഉത്പങ്ങളുടെ പ്രകാശനം പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് ഡോ.വര്‍ഗീസ് ജോര്‍ജ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: