പെരുവള്ളൂര്‍: 60 വര്‍ഷം പിന്നിട്ടിട്ടും പൊറ്റമ്മല്‍-പുതിയത്ത്പുറായ റോഡ് യാഥാര്‍ത്ഥ്യമാക്കിയില്ല. പ്രദേശവാസികള്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഒരു കിലോമീറ്റര്‍ വരുന്ന പൊറ്റമ്മല്‍-പുതിയത്ത്പുറായ റോഡാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുന്നത്. നിരവധി മന്ത്രിമാരും മറ്റു ജനപ്രതിനിധികളും തെരഞ്ഞെടുപ്പു വേളകളില്‍ ഈ റോഡ് യാഥാര്ത്ഥ്യമാക്കുശമന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്ന് പൊറ്റമ്മല്‍-പുതിയത്ത്പുറായ റോഡ് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവിെടനിന്ന് മത്സരിച്ച് മുന്‍പ് ജനപ്രതിനിധികളായ മുന്‍ മന്ത്രിമാരായിരുന്ന ഔകാദര്കുട്ടി നഹ, കുഞ്ഞാലിക്കുട്ടികേയി, യു.എ. ബീരാന്, എ.കെ. ആന്റണി, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ ഈ റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്ന് അന്ന് വാഗ്ദാനങ്ങള്‍ നടന്നിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എന്‍.എ ഖാദര്‍ എംഎല്‍എ എന്നിവര്‍ ഈ റോഡ് നന്നാക്കാന്‍ ഫണ്ടനുവദിക്കുമെന്ന് തെരഞ്ഞെടുപ്പു സമയത്ത് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ലന്നും ഇവര്‍ ആരോപിച്ചു.
എംഎല്‍എയിലും മന്ത്രിയിലും ഇനി പ്രതീക്ഷ ഇല്ലെന്നും ഇവര്‍ പറഞ്ഞു. റോഡിന് സ്ഥലം വിട്ടുനല്‍കുകയും റോഡ് വെട്ടുകയും ചെയ്തെങ്കിലും നന്നാക്കി ടാറിംഗ് നടത്താത്തതിനാല്‍ വാഹനങ്ങള്‍ പോകില്ല. ഒരു കുന്നിടിച്ച് റോഡ് നന്നാക്കേണ്ടി വരുന്നതിനാല്‍ ചെിയ തുകക്ക് റോഡ് നന്നാക്കാന്‍ കഴിയില്ല. ത്രിതല പഞ്ചായത്ത് ഭരണസമിതികളും ഈ റോഡിനെ തഴയുകയാണ്. ജനപ്രതിനിധികളുമായി ബന്ധപ്പെടുമ്പോള്‍ ഫണ്ട് പാസ്സായിട്ടുണ്ടെന്നാണ് പറയുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപാ പാസ്സാക്കിയതായി കെ.എന്‍.എ. ഖാദര്‍ എംഎല്‍എ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് യുഡിഎഫ് ഭരിക്കുന്ന പെരുവല്ലൂര്‍ പഞ്ചായത്തും മുസ്ലിംലീഗും ഫഌക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച് വിവരാവകാശം നല്കിയപ്പോള് ഇങ്ങനെയൊരു ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് അറിയാന്‍ കഴിയുന്നത്. എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്.
ഈ പ്രദേശത്തെ 800 ഓളം കുടുംബങ്ങള്‍ക്ക് ഉപാകരപ്രദമാകുന്ന റോഡാണ് അവഗണനയില്‍ കിടക്കുന്നത്. പലതവണ ഈ റോഡിന് ഫണ്ടനുവദിച്ചെങ്കിലും ചില തല്‍പ്പര കക്ഷികള്‍ ഫണ്ട് വകമാറ്റുകയാണ് ഉണ്ടായത്. ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ പുതിയത്ത്പുറായ ഭാഗത്തുനിന്നും പെരുവള്ളൂര്‍ ഇല്ലത്തുമാട് ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അഞ്ചുമിനിട്ടുകൊണ്ട് എത്തിപ്പെടാമെന്നിരിക്കെ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം. നിലവില്‍ ഇവര്‍ 14 കിലോമീറ്റര്‍ ചുറ്റിവേണം സ്കൂളിലെത്താന്‍. തൊട്ടടുത്ത എല്‍പി സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ യാത്രയും ദുസ്സഹമാണ്. ഈ പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് ഓഫീസ്, ബാങ്ക്, വില്ലേജ് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിപ്പെടണമെങ്കിലും കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ജനങ്ങളെ ഇത്രമേല്‍ ബാധിക്കുന്ന ഈ േറാഡ് നന്നാക്കാത്തത് നികച്ചും അനീതിയാണ്. ഇതിെനതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ പെരുവള്ളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുെമന്നും നടപടിയായില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കണ്‍വീനര്‍ സക്കീര്‍ ഹുസൈന്, ചെയര്മാന് ഹനീഫാ ചെമ്പര്‍, എ.കെ. അബ്ദുറഹിമാന് കുട്ടി, എ.പി. മുഹമ്മദ്, ടി.കെ. ഷമീം, റഫീഖ്, മുഹമ്മദ്കുട്ടി, നാസര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: