മാവേലിക്കര: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയവരെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാന്‍ അവരുടെ തിണ്ണനിരങ്ങേണ്ട ഗതികേടിലേക്ക് സിപിഎം നേതൃത്വം അധപതിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്. ഗൗരിയമ്മയുടെ വീട്ടില്‍ നിന്നും നിരാശനായി ഇറങ്ങിപ്പോയ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍രാജ് അദ്ധ്യക്ഷത വഹിച്ചു. രാജന് കണ്ണാട്ട്, പി.ജെ. ബാബു അങ്കമാലി, മുക്കം റോയി, റോയി ഊരാംവേലില്, ജോര്‍ജ്ജ് ജോസഫ്, കെ.പി. കുഞ്ഞുമോന്, കെ.ജെ. തോമസ്, എ.കെ. എബിമോന്, റ്റി.എസ്. ജയചന്ദ്രന്, ജോഷി തിരുനല്ലൂര്‍, ബിനോസ് തോമസ് കണ്ണാട്ട്, ബാബു കളത്ര, സണ്ണി അഞ്ചില്‍, ലിയോ കാവാലം, അഡ്വ.ബിനു സഖറിയ, പി.സി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജെസ്റ്റിന് രാജ് (ജില്ലാ പ്രസിഡന്റ്), നാരായണന്‍നായര്‍, കെ.ജെ. തോമസ്, അഡ്വ.വര്‍ഗീസ്.കെ. ശാമുവേല്‍ (വൈസ് പ്രസിഡന്റുമാര്‍), രാജന് ഇഞ്ചക്കാട്ടില്‍, റ്റി.എസ്. ജയചന്ദ്രന്, തോമസ് ജോണ്‍, ജോഷി തിരുനല്ലൂര്‍, ജി.രാമന്നാര്, വാത്തികുളം പത്മകുമാര്‍, ജേക്കബ് ചെറിയാന് (ജനറല്‍ സെക്രട്ടറിമാര്‍), നൈനാന് ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: