അമ്പലപ്പുഴ: തട്ടിപ്പുകാരന് സ്വാമിയെന്ന വ്യാജപേരില്‍ അമ്പലപ്പുഴയില്‍ താവളമുറപ്പിക്കുന്നു. ഇയാള്‍ക്ക് സംരക്ഷണമൊരുക്കുന്നത് കരുവാറ്റയില്‍ നിന്നും ഗ്രാമപഞ്ചായത്തംഗമായ സിപിഎം നേതാവ്. അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുഭാഗത്താണ് കഴിഞ്ഞ ഒരുമാസമായി തട്ടിപ്പുവീരന് താവളം ഒരുക്കിയിരിക്കുന്നത്. ഇരുനിലമാളിക വാടകയ്ക്ക് എടുത്ത് അതില്‍ നിരവധി പ്രായമായ സ്ത്രീകളെയും കൂടാതെ പട്ടി, പൂച്ച, താറാവ്, കോഴി തുടങ്ങിയവെയും പാര്‍പ്പിച്ചിട്ടുണ്ട്. ശിഷ്യരെന്ന പേരില്‍ ചിലരും ഇയാള്‍ക്കൊപ്പമുണ്ട്. താന്‍ സ്വാമിയാണെന്നും ലക്ഷ്യം ജീവകാരുണ്യപ്രവര്ത്തനങ്ങളാണെന്നും പ്രചരിപ്പിച്ച് സ്ഥലത്ത് എത്തിയതിനാല്‍ പ്രദേശവാസികള്‍ പലരും ഇയാളുടെ വലയിലായിക്കഴിഞ്ഞു.
പലരില്‍ നിന്നും ലക്ഷങ്ങള്‍ കടംവാങ്ങിയതായും അറിയുന്നു. കരുവാറ്റ, കായംകുളം, ഭാഗങ്ങളില്‍ ആശ്രമവും ക്ഷേത്രവും നിര്‍മ്മിക്കുമെന്നും രോഗചികിത്സ ഉണ്ടെന്നും പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ ഇപ്പോള്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് കരുവാറ്റ, കായംകുളം ഭാഗങ്ങളില്‍ നിന്നും പീഡനവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ കൈകാര്യം ചെയ്ത ഇയാള്‍ കേരളത്തിനു വെളിയില്‍ പോയി സ്വാമി എന്ന പേരില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സ്വന്തമായി ട്രസ്റ്റ് രൂപീകരിച്ചശേഷം കരുവാറ്റ ഭാഗത്തെ ഒരു ഗ്രാമപഞ്ചായത്തംഗമായ സിപിഎം നേതാവിന് ഇതില്‍ ഉന്നതസ്ഥാനം നല്കി സംരക്ഷണത്തിനായും കൂട്ടിയിട്ടുണ്ട്. അന്തേവാസികളുടെ പേരില്‍ കെട്ടിടത്തിനുള്ളില്‍ പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്നതിലും സാധാരണ ആശ്രമങ്ങളില്‍ കണ്ടവരാത്ത കോഴി, താറാവ് തുടങ്ങിയ പക്ഷികളെ വളര്‍ത്തുന്നതിലും പുരുഷന്മാര് മാത്രം താമസിക്കുന്ന കെട്ടിടത്തില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്നതിലും ദുരൂഹതയുണ്ട്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായി അറിയുന്നു. എന്നാല്‍ പോലീസ് അന്വേഷണം ആരംഭിച്ച വിവരം അറിഞ്ഞ ഇയാള്‍ ഇവിടെ നിന്നും മുങ്ങാന്‍ ശ്രമിക്കുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: