Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗ്രീവസഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 09:01 pm IST
in Samskriti

സമയം ഒരു മാസത്തോളമായിട്ടും ബാലി തിരിച്ചുവന്നില്ല. ബാലിയേയും പ്രതീക്ഷിച്ച് വിഷമിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഗുഹമുഖത്തേക്ക് ചോരവരുന്നത് കണ്ടത്. ജ്യേഷ്ഠന്‍ മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് ചോരവരുന്നതുകണ്ടപ്പോള്‍ ബാലി മരിച്ചുപോയെന്ന് വിചാരിച്ച് ഗുഹാമുഖമടച്ച് കിഷ്‌കിന്ധയ്‌ക്ക് തിരിച്ചുപോയി. മന്ത്രിമാര്‍ തന്നെ രാജാവായി അഭിഷേകം ചെയ്തു. അങ്ങനെയിരിക്കെ അസുരനെക്കൊന്ന് ബാലി തിരിച്ചെത്തി. അന്ന് ഗുഹാമുഖത്ത് രക്തംവന്നത് അസുരന്റെ മായാപ്രകടനമായിരുന്നെന്ന് എനിക്ക് അപ്പോഴാണ് മനസിലാകുന്നത്. കല്ലുകൊണ്ട് ഗുഹാദ്വാരം ഞാന്‍ അടച്ച് പോന്നത് മനപ്പൂര്‍വം ബാലിയെ കൊല്ലാന്‍വേണ്ടിയായിരുന്നെന്ന് ജ്യേഷ്ഠന്‍ കരുതി. ഞാന്‍ പറഞ്ഞ സമാധാനങ്ങളില്‍ തൃപ്തനാകാതെ കോപിഷ്ഠനായി അദ്ദേഹം എന്നെ വധിക്കാനായി ഓടിയടുത്തു. ഭയപ്പെട്ട ഞാന്‍ നാലുപാടും ഓടി. അങ്ങിനെ പലസ്ഥലത്തും ബാലികാണാതെ ഒളിച്ചുകഴിയുന്നതിനിടയിലാണ് മുനിശാപം മൂലം ഋശ്യമൂകാചലത്തില്‍ ബാലി പ്രവേശിക്കുകയില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഇവിടെ വന്ന് താമസം തുടങ്ങിയത്. എന്റെ സര്‍വസ്വവും ഭാര്യയേയും ബാലി കയ്യടക്കി. അങ്ങനെ നാടും നഗരവും വീടും പത്‌നിയും എല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഇവിടെ കഴിയുന്നു.

സുഗ്രീവന്റെ വൃത്താന്തം ശ്രവിച്ചപ്പോള്‍ തങ്ങള്‍ തുല്യദുഃഖിതരാണെന്ന് രാമന് മനസ്സിലായി. ഒരുവശത്ത് രാജ്യവും ഭാര്യയും നഷ്ടപ്പെട്ട താനും മറുവശത്തും അതേപോലെ എല്ലാം നഷ്ടപ്പെട്ട സുഗ്രീവനും. പക്ഷെ തന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. രാജ്യം താന്‍ സ്വയം വേണ്ടെന്നു വെച്ചതാണ്. രാമന് സുഗ്രീവനോട് അത്യധികം അനുതാപവും അവന്റെ ശത്രുവിനോട് അളവില്ലാത്ത കോപവും തോന്നി. രാജ്യവ്യവഹാര രീതിയനുസരിച്ച് ബാലി വധിക്കപ്പെടേണ്ടവനാണെന്ന് രാമന് ബോധ്യമായി. ബാലിയെ ഉടന്‍തന്നെ വധിക്കുന്നതാണെന്ന് രാമന്‍ സുഗ്രീവന് വാക്കുകൊടുത്തു. ബാലി ദുന്ദുഭിയെകൊന്ന് ശവം കാലുകൊണ്ട് തോണ്ടിയെറിഞ്ഞതും പിണത്തില്‍ നിന്നും രക്തത്തുള്ളികള്‍ മതംഗാശ്രമത്തില്‍ വീണതും മഹര്‍ഷി ശപിച്ചതും തന്മൂലം മതംഗാശ്രമ പ്രദേശം ബാലിക്ക് പ്രവേശിക്കാന്‍ കഴിയാതായതും സുഗ്രീവന്‍ വര്‍ണ്ണിച്ചുകേള്‍പ്പിച്ചു. ദുന്ദുഭിയുടെ അസ്ഥികൂടത്തേയും അതുപോലെത്തന്നെ ബാലി കൈത്തരിപ്പ് തീര്‍ക്കുന്നതിന്നായി ഉപയോഗിക്കുന്ന സപ്തസാലങ്ങളേയും സുഗ്രീവന്‍ രാമന് കാണിച്ചുകൊടുത്തു. രാമന്‍ ബാലിയെ വധിക്കാമെന്ന് പ്രതിജ്ഞചെയ്തിരുന്നെങ്കിലും ബാലിയുടെ കരുത്തറിയാവുന്നതുകൊണ്ടും രാമന്റെ കഴിവിനെപ്പറ്റി അറിയാതിരുന്നതിനാലും രാമന് ബാലിയെ വധിക്കാന്‍ കഴിയുമോ എന്ന് സുഗ്രീവന് സംശയമായിരുന്നു. ബാലിവധത്തിന് രാമന്‍ പ്രാപ്തനാണെന്നതിന് തെളിവുകൊടുക്കണമെന്ന് സുഗ്രീവന്‍ സവിനയം അപേക്ഷിച്ചു. മാത്രമല്ല മലപോലെ കിടക്കുന്ന ദുന്ദുഭിയുടെ ഈ അസ്ഥികളും കാലുകൊണ്ട് എടുത്തെറിയാന്‍ കഴിയുന്നവര്‍ക്ക് ബാലിയെ വധിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ഇതുകേട്ട രാമന്‍ പുഞ്ചിരിച്ചുകൊണ്ട് കുന്നുപോലെ കിടന്നിരുന്ന ദുന്ദുഭിയുടെ അസ്ഥികൂടത്തെ കാലിന്റെ തള്ളവിരല്‍കൊണ്ട് തോണ്ടി 10 യോജന ദൂരേക്കെറിഞ്ഞു. എന്നിട്ടും സുഗ്രീവന് പൂര്‍ണ്ണ വിശ്വാസമായില്ല. സുഗ്രീവന്‍ പറഞ്ഞു. അയോദ്ധ്യാധിപാ, ബാലിക്കുമല്‍പ്പിടിക്കാനായുള്ള ഈ സപ്തസാലങ്ങളെ അങ്ങ് കണ്ടുവല്ലോ. വട്ടത്തില്‍ നില്‍ക്കുന്ന ഈ ഏഴു വൃക്ഷങ്ങളേയും ഒരമ്പ്‌കൊണ്ട് മുറിച്ചിടാമെങ്കില്‍ ആ വ്യക്തിക്ക് ബാലിയെ വധിക്കാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. ഈ രണ്ടാമത്തെ പരീക്ഷണത്തേയും രാമന്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. രാമന്‍ ഘോരമായ ഒരു ശരമെടുത്തു വില്ലില്‍ തൊടുത്ത് വലിച്ചയച്ചു. ശ്രീരാമന്‍ തൊടുത്തുവിട്ട അമ്പ് ആ ഏഴ് സാലവൃക്ഷങ്ങളേയും പിളര്‍ന്നശേഷം ശൈലവും ഭൂമിയും ഭേദിച്ചുകൊണ്ട് ആവനാഴിയില്‍ മടങ്ങിയെത്തി. സുഗ്രീവന് വിസ്മയവും സന്തോഷവും വിശ്വാസവുമായി. രാമനെ തൊഴുതുകൊണ്ട് സുഗ്രീവന്‍ പറഞ്ഞു. രാമദേവ, അങ്ങ് തീര്‍ച്ചയായും മഹാത്മാവും മഹാരഥനുമാണ്. എന്റെ പൂര്‍വപുണ്യഫലംകൊണ്ടാണ് അങ്ങയെപ്പോലുള്ള മഹാനെ എനിക്ക് സുഹൃത്തായി ലഭിച്ചത്. മണ്ണിനുവേണ്ടി ഭൂമികുഴിച്ചപ്പോള്‍ പൊന്നുകിട്ടിയ പ്രതീതിയാണ് ഞാന്‍ അനുഭവിക്കുന്നത്. സുഗ്രീവന്‍ ശ്രീരാമപാദങ്ങളില്‍ നമസ്‌കരിച്ചു. രാമന്‍ സുഗ്രീവനെ ആലിംഗനംചെയ്തു.

ബാലിവധത്തിനുള്ള പരിതസ്ഥിതികള്‍ ഒരുക്കുന്നതിനുവേണ്ടി സുഗ്രീവാദികളോടൊത്ത് ഞങ്ങളും കിഷ്‌കിന്ധാനഗരിയുടെ ഗോപുരവാതിലിലെത്തിച്ചേര്‍ന്നു. രാമാജ്ഞയനുസരിച്ച് അരയുംതലയും മുറുക്കി തയ്യാറെടുപ്പോടെ സുഗ്രീവന്‍ അവിടെനിന്നുകൊണ്ട് ബാലിയെ വെല്ലുവിളിച്ച് സിംഹനാദം മുഴക്കി. അതുകേട്ട് പുറത്തു വന്ന ബാലി കലികയറി സുഗ്രീവനുമായി ഉഗ്രയുദ്ധത്തില്‍ ഏര്‍പ്പെട്ടു രാമനും ഞാനും വൃക്ഷങ്ങളെ മറഞ്ഞുനിന്നു. യുദ്ധം കടുത്തു. സുഗ്രീവന്‍ ക്ഷീണിതനായി. അന്യോന്യ സദൃശന്മാരായ അവരെ തിരിച്ചറിയാന്‍ രാമന് കഴിഞ്ഞില്ല. മിത്രദ്രോഹം ഭയന്ന് രാമന്‍ ബാണമയച്ചില്ല. ബാലിയുടെ തല്ലുകൊണ്ട് തളര്‍ന്ന സുഗ്രീവന്‍ പ്രാണനുംകൊണ്ടോടി. ഋശ്യമൂകാചലത്തിലെത്തി. പിന്നാലെ ഓടിയെത്തിയ ബാലി ശാപംഭയന്ന് തിരിച്ച് കിഷ്‌കിന്ധയിലേയ്‌ക്കുതന്നെ മടങ്ങി. രാമനുംതാനും സുഗ്രീവസവിധത്തില്‍ എത്തി. സുഗ്രീവന്‍ പരിഭവം പറഞ്ഞു. തന്നെ ഇപ്രകാരം വഞ്ചിച്ചത് ശരിയായില്ലെന്നും പരാതിപ്പെട്ടു. രാമന്‍ സുഗ്രീവനോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.