തിരുവനന്തപുരം: അഭേദാശ്രമത്തില്‍ നൊച്ചൂര്‍ വെങ്കിട്ടരാമന്റെ ഭാഗവത ജ്ഞാനയജ്ഞം മഠാധിപതി സ്വാമി സുഗുണാനന്ദ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമിനി നരഹരിപ്രിയ, ജനറല്‍സെക്രട്ടറി എന്‍.എസ്.കെ.നായര്‍, ട്രഷറര്‍ സി. രവീന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു. 12വരെ ദിവസവും രാവിലെ 7 മുതല്‍ 8 വരെ ഭഗവാന് രമണ മഹര്‍ഷി രചിച്ച ‘സ്വാത്മസുഖി’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഭാഗവതജ്ഞാന യജ്ഞവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: