ആലത്തൂര്‍: അഴുക്കുചാല്‍ സംവിധാനം തകര്‍ന്നതോടെ താലൂക്കാശുപത്രി മലിനീകരണ ഭീഷണിയില്‍. പ്രസവ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, മെഡിക്കല്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കാനകളാണ് പൊട്ടി പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്നത്. കാനകളിലൂടെ ഒഴുകി മലിനജലം എത്തിചേരുന്ന കുഴികളും തകര്‍ന്ന നിലയിലാണ്. ഇതില്‍ നിന്ന് മലിന ജലം പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. ലേബര്‍വാര്‍ഡിന് സമീപമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനുള്ള കുഴി എടുത്തിരുന്നത്.
മിക്ക വാര്‍ഡുകളിലെ ശൗചാലയങ്ങളില്‍ നിന്നുള്ള അഴുക്കുവെള്ളം ഉള്‍പ്പെടെ ഈ കുഴിയിലാണ് വന്ന് നിറയുന്നത്. വാര്‍ഡുകള്‍ നവീകരിക്കാനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും വേണ്ടിയുള്ള പണികള്‍ നടത്തുന്നതിനിടയില്‍ അഴുക്കുചാലുകള്‍ക്ക് പലഭാഗത്തും തകര് ച്ച സംഭവിച്ചിട്ടുണ്ട്.—വളരെ പഴക്കം ചെന്നതാണ് ഇവിടത്തെ മിക്ക കാനകളും. മലിനജലം ഒഴുക്കിവിടാനും അവ ആശുപത്രിയില്‍ തന്നെ സംസ്കരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇല്ല. മഴക്കാല രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. അഴുക്കുചാലുകള്‍ നവീകരിക്കുന്നത് സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: