തിരുവനന്തപുരം: വനം വകുപ്പ് ഉദേ്യാഗസ്ഥരുടെ മുന്നാംമുറയെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി ക്രൈംബ്രാഞ്ച് ഐജിയെ ചുമതലപ്പെടുത്തി.
വനം വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരുടെ മൂന്നാംമുറയെ കുറിച്ച് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു. പേട്ട മൂന്നാംമനയ്ക്കല്‍ ലെയിനില്‍ ഖരീം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍വാസിയായ വനിതയുടെ ആവശ്യപ്രകാരം വനം വകുപ്പ് ആസ്ഥാനത്ത് തടങ്കലിലാക്കിയ അവരുടെ ഭര്‍ത്താവ് അജിയുടെ വിവരം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ തന്റെ മൂന്നാമത്തെ മകന് അമര്‍ഷാദിനെ (26) ആനക്കൊമ്പ് മോഷണക്കേസില്‍ പ്രതിയാക്കിയെന്നാണ് പരാതി. ഡിഎഫ്ഒ ഉമയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: