കെട്ടഴിയുന്നത് ലക്ഷങ്ങള്‍ വെള്ളത്തിലാക്കിയ കഥ
തൊടുപുഴ : ഒരു മാസം മുമ്പ് റീ-ടാര്‍ ചെയ്ത റോഡ് മഴയില്‍ ചെളിക്കുളമായി. കാരിക്കോട് – ഉണ്ടപ്ലാവ് – തൊണ്ടിക്കുഴ റോഡാണ് റീ-ടാര്‍ ചെയ്ത് ഒരു മാസം കൊണ്ട് തകര്‍ന്നത്. ജന്മഭൂമി നേരത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. 80 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടാര്‍ ചെയ്തതാണ് 3.5 കിലോമീറ്റര്‍ വരുന്ന ഈ റോഡ്. ഇതില്‍ തൊണ്ടിക്കുഴ മുതല്‍ പട്ടയംകവല വരെയുള്ള ഭാഗം ടാ ര്‍ ചെയ്തിട്ടുമില്ല. മഴ മാറി നിന്നപ്പോള്‍ ടാര്‍ ചെയ്യാതെ ജൂണില്‍ മഴ ആരംഭിച്ചപ്പോള്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചതും റോഡ് തകരുന്നതിന് ആക്കം കൂട്ടി. ലക്ഷങ്ങള്‍ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡ് കൃത്യമായ മാനദണ്ഡത്തോടെ പുനര്‍നിര്‍മ്മിക്കാ
ത്തതാണ് തകരാന്‍ കാരണമായത്. നിര്‍മ്മാണത്തിനായി ഇറക്കിയ മിറ്റലില്‍ പകുതിയോളം ഉപയോഗിച്ചിട്ടില്ല. രാത്രിയില്‍ ഇവ കടത്തുന്നതായും അറിവുണ്ട്. നൂറു കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ ടാറിംഗ് സമയത്ത് ടാര്‍ ഒഴിക്കാതെ ജോലി ചെയ്യുന്നതായി പരാതി ഉണ്ടായിരുന്നു. വാട്ടര്‍ അതോരിറ്റി പൈപ്പ് മാറ്റിയിട്ടതിന് ശേഷം നാലു മാസത്തോളം റോഡ് തകര്‍ന്നുകിടക്കുകയായിരുന്നു. പൈപ്പ് മാറിയ ഇടത്ത് കൃത്യമായി സോളിംഗ് നടത്താതെ പണി നടത്തിയത് വന്‍ കുഴികള്‍ രൂപപ്പെടുന്നതിനും കാരണമായിട്ടുണ്ട്. പടി വാങ്ങി ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
1 തകര്‍ന്നുകിടക്കുന്ന റോഡ്
2. റോഡരികില്‍ ടാറിംഗിനായി ഇറക്കിയ മിറ്റല് ഉപയോഗിക്കാത്ത നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: