കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന സമരമാണ് കളക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പിന്‍വലിച്ചത്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ബസ് ജീവനക്കാരെ ഉപദ്രവിക്കുന്നുവെന്നായിരുന്നു ബസ് ഉടമകള്‍ ഉയര്‍ത്തിയ ആക്ഷേപം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഉടമകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: