കാഞ്ഞാര്‍ : പരിമിതമായ യാത്രാസൗകര്യങ്ങളാല് ചക്കിക്കാവ് നിവാസികള്‍ ദുരിതത്തില്‍. കുടയത്തൂര്‍ പഞ്ചായത്തിന്റെ അവികസിത മേഖലയായ ചക്കിക്കാവിലേക്ക് എത്തുവാന്‍ കാഞ്ഞാറില്‍ നിന്നുമുള്ള ട്രിപ്പ് ജീപ്പുകളാണ് ഏക ആശ്രയം. രാവിലെയും വൈകിട്ടും മാത്രമേ ട്രിപ്പ് ജീപ്പുകള്‍ ഓടുന്നുള്ളൂ. ട്രിപ്പ് ജീപ്പുകളില്‍ അമിത കൂലി കൊടുത്താണ് ഇവിടുത്തുകാര്‍ യാത്ര ചെയ്യുന്നത്.
ഇടസമയങ്ങളില്‍ യാത്ര ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ചക്കിക്കാവ് നിവാസികള്‍. ഓട്ടോറിക്ഷ പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്നു കിടക്കുകയാണ് റോഡ്. ഇതുമൂലം ട്രിപ്പ് ജീപ്പുകള്‍ സര്‍വ്വീസ് നടത്താത്ത സമയങ്ങളില്‍ യാത്ര ചെയ്യുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വലയുകയാണ് ഇവിടുത്തുകാര്‍.
ഇലവീഴാപൂഞ്ചിറ വഴിയുള്ള റോഡ് നിര്‍മ്മാണവും നിലച്ച മട്ടാണ്. ചക്കിക്കാവുകാര് പ്രതീക്ഷയോടെ കണ്ടിരുന്ന റോഡ് നിര്‍മ്മാണവും അടുത്ത കാലത്ത് പൂര്‍ത്തിയാകുന്ന ലക്ഷണമില്ല. ട്രിപ്പ് ജീപ്പിലുള്ള യാത്രാദുരിതത്തിന് എന്ന് അവസാനം ഉണ്ടാകും എന്ന കാത്തിരിപ്പിലാണ് ചക്കിക്കാവുകാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: