തൊടുപുഴ : അകാലത്തില്‍ പൊലിഞ്ഞ ഒളമറ്റം തുരുത്തേല്മഠത്തില് എന്‍. നാരായണന് പോറ്റി (ഉണ്ണികൃഷ്ണന് – 49) യ്ക്ക് നാടിന്റെ വിട. അമ്മയോടൊപ്പം കുടുംബവക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ നാരായണന് പോറ്റി ശനിയാഴ്ച കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തൊടുപുഴ താലൂക്ക് തഹസീല്‍ദാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം നാരായണന്‍പോറ്റി വീട്ടിലെത്തി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോവുകയായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സഹപ്രവര്‍ത്തകരും മേലുദ്ധ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. കോടിക്കുളം വില്ലേജ് ഓഫീസറും എന്‍ജിഒ സംഘ് മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകള്‍ സ്വവസതിയില്‍ പൂര്‍ത്തിയായി. പിതാവ് പരേതനായ നാരായണന് പോറ്റി. മാതാവ് : ദേവകി അന്തര്‍ജ്ജനം. ഭാര്യ : കെ.എന്‍ മായ, മകള്‍ : ഗോപിക..
പ്രതികരിക്കാൻ ഇവിടെ എഴുതുക: