തിരുവല്ല: വ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ട് ലക്ഷം രുപ കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ ജീവനക്കാരന് പിടിയില്‍. പൊടിയാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേളാംപറമ്പില്‍ സാനിട്ടറി ഷോപ്പില്‍ നിന്നും രണ്ട് ലക്ഷം രുപ കവര്‍ന്ന കേസിലാണ് തമിഴ്നാട് വിരുതനഗര്‍ ജില്ലയില്‍ കൃഷ്ണപുരം താലൂക്കില്‍ താട്കോ കോളനിയില്‍ സ്റ്റീഫന്‍ രാജ്(19) നെയാണ് സി.ഐ വി.രാജീവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 5 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാത്രി സ്ഥാപനത്തിന്റെ ഓഫീസ് മുറിയുടെ വാതിലിനോട് ചേര്‍ന്നുളള ഇരുമ്പ് അഴിയുടെ ഇടയിലൂടെ ഉളളില്‍ കടന്ന പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ കവരുകയായിരുന്നു. തുടര്‍ന്ന് ഉടമ പുളിക്കീഴ് പോലീസില്‍ പരാതി നല്കി. മോഷണത്തിന് ശേഷവും സ്ഥാപനത്തില്‍ ജോലിയില്‍ തുടര്‍ന്ന സ്റ്റീഫന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച രണ്ട് ലക്ഷം രൂപ ഇയാള്‍ താമസിച്ചിരുന്ന മുറിയുടെ സമീപമുളള ഷെഡിലെ പൈപ്പുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: