കൊച്ചി: ഇന്റര്‍നെറ്റ് വഴി വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത ദല്‍ഹി സ്വദേശിയായ വി.ആര്. ജെയിന് എന്നും ധര്‍മേഷ് ദോഷി എന്നും വിളിക്കുന്ന വൈഭവ് രജനികാന്ത് ദോഷി (46)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ യൂണിഗ്ലോബ് സ്കില്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ ഓഫീസ് സ്ഥാപിച്ച് ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് വഴി വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയിലുള്ള അക്കൗണ്ട് വഴി പല ഗഡുക്കളായി പണം സ്വീകരിച്ചശേഷം കബളിപ്പിക്കുകയായിരുന്നു.
രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് ജോലി ശരിപ്പെടുത്തിക്കൊടുക്കാമെന്നേറ്റ് ഓരോരുത്തരില്‍നിന്നും എട്ട് ലക്ഷം രൂപ വീതം ഇയാള്‍ കൈവശപ്പെടുത്തി. കേരളത്തില്‍ തന്നെ 15-ഓളം പേരില്‍നിന്നും തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സി.ഐ.വിശാല്‍ ജോണ്സണ് അറിയിച്ചു. 2013 ല്‍ ഇയാള്‍ ദല്‍ഹിയില്‍ ഓഫീസ് സ്ഥാപിച്ച് പൈലറ്റുമാരായി ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും പണം തട്ടിയെടുത്തതിന് ദല്‍ഹി രോഹിണി കോടതിയില്‍ കേസ് നിലവിലുണ്ട്. ആറ് മാസത്തോളം ഇയാള്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന ജയിലില്‍നിന്നും ജാമ്യത്തിലിറങ്ങി പല പേരുകളില്‍ ഇന്ത്യയൊട്ടാകെ ഓഫീസുകള്‍ സ്ഥാപിച്ച് പണം തട്ടിയെടുത്തശേഷം ഓഫീസുകള്‍ പൂട്ടി അടുത്ത സ്ഥലത്ത് തുറന്ന് ഇരകളെ വലയില്‍ വീഴ്ത്തി കബളിപ്പിച്ചുവരികയായിരുന്നു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസിന് മൂവാറ്റുപുഴ സ്വദേശിയായ ഡെയ്സമ്മ ജോസഫ് കൊടുത്ത പരാതിപ്രകാരം ഇയാള്‍ ഡെന്മാര്ക്കില് ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിച്ചെടുത്തതിന് മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചണ്ഡിഗഢില്‍ ഒളിച്ചുതാമസിച്ചുവന്ന ആഡംബര ഹോട്ടലില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ ചണ്ഡിഗഢ് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സംഘം കേരളത്തിലേക്ക് കൊണ്ടുവന്നു. പ്രതി പോലീസ് പിടിയിലായതോടെ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പോലീസുമായി ബന്ധപ്പെട്ടുവരികയാണ്.
അന്വേഷണ സംഘത്തിലെ എസ്ഐ ജോര്‍ജ്ജ് ജോസഫ്, എസ്സിപിഒ കെ.കെ.രാജേഷ്, സിപിഒ മാരായ കെ.എം.സലിം, ബി.ചന്ദ്രബോസ്, പി.എന്‍.രതീശന് എന്നിവരാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായവര്‍ ശൊു്വലസാൃഹ.ുീഹ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുവാന്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: