കോട്ടയം: ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വരുന്ന ട്രെയിനുകള്‍ക്ക് കൂടുതല്‍ ബോഗികള്‍ അനുവദിക്കണമെന്നആവശ്യം ശക്തമാകുന്നു. ബാംഗ്ലൂര്‍ മുതല്‍ കന്യാകുമാരി വരെപോകുന്ന ഐലന്റ് എക്സ്പ്രസ്, മാംഗ്ലൂര്‍ മുതല്‍ നാഗര്‍കോവില്‍വരെ പോകുന്ന പരശുറാം എക്സ്പ്രസ്, മാംഗ്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെ പോകുന്ന മലബാര്‍ എക്സ്പ്രസും, മാംഗ്ലൂര്‍ തിരുവനന്തപുരം എക്സ്പ്രസിലും സാധാരണ ദിവസങ്ങളില്‍തന്നെ വന്‍ തിരക്കാണ്.
ഓണക്കാലമാകുന്നതോടെ ഈ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ബോഗികള്‍ അനുവദിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
ദില്ലി, ബാംഗ്ലൂര്‍, മുംബൈ ചെന്നെ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും അനുവദിക്കാറുള്ള സെപെഷ്യല്‍ ട്രെയിനുകള്‍ നേരത്തെ പ്രഖ്യാപിക്കുകയും സീറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുകയും ചെയ്യുന്നത് ഏറെ പ്രയോജനകരമായിരിക്കും.
കേരളീയര്‍ കുടുംബസമേതം ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്നതും ഓണക്കാലത്താണ്. ഷോപ്പിംഗിനും മറ്റുമായി നഗരങ്ങളില്‍ എത്തുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഗതാഗതക്കുരുക്കും ബസ്സുകളിലെ തിരക്കുമൂലം ഇവരും ആഗ്രഹിക്കുന്നത് ട്രെയിന്‍ യാത്രയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പത്തുദിവസത്തേക്ക് മാത്രമായി തിരുവനന്തപുരം എല്ലാ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുള്ള ഫാസ്റ്റ് പാസഞ്ചര്‍ ട്രയിനുകള്‍ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: