ചേര്‍ത്തല: തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനു മുന്നില്‍ സിപിഎം ജില്ലാ നേതൃത്വം മുട്ടുമടക്കി. താലൂക്ക് ചെത്തു തൊഴിലാളി യൂണിയന് വാര്‍ഷിക പൊതുയോഗത്തില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി കൈക്കൊണ്ട തീരുമാനം റദ്ദാക്കി ഭാരവാഹികളില്‍ മാറ്റം വരുത്തി.
വിശേഷാല്‍ പൊതുയോഗത്തിലാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്. ഇതനുസരിച്ച് പ്രസിഡന്റായി അഡ്വ. കെ. പ്രസാദും, ജനറല്‍ സെക്രട്ടറിയായി തൊഴിലാളി പ്രതിനിധി കെ. കെ. ചന്ദ്രബാബുവും തെരഞ്ഞെടുക്കപെട്ടു. തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി നേതാക്കളെ മാത്രം യൂണിയന്റെ ഭാരവാഹികളാക്കിയതായിരുന്നു തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാന പ്രകാരം ഭാരവാഹി പട്ടിക പ്രഖ്യാപിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമ്മേളനത്തില്‍ നിന്നിറങ്ങിപോയത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത 227 പ്രതിനിധികളില്‍ 220 പേരും തീരുമാനത്തില്‍ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: