മൂന്നാര്‍: പരിസ്ഥിതിപ്രവര്ത്തരെന്നു പരിജയപ്പെടുത്തി മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. തൊടുപുഴ കുമ്പംകല്ല് കല്ലുപുറത്തു വീട്ടില്‍ താമസിക്കുന്ന ഷമീര്‍ കെ മോയ്ദീന്‍(35) നെയാണ് മൂന്നാറിലെ സ്വകാര്യ ഹോട്ടല്‍ ഉടമയുടെ പരാധിയെ തുടര്‍ന്നു അറസ്റ്റ് ചെയ്തത്. മൂന്നാറിലെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയോ, ഇതരവകുപ്പുകളുടെയോ യാതൊരുവിധ അനുമതിയുമില്ലെന്നു പറഞ്ഞ് ഇയാള്‍ കഴിഞ്ഞ ദിവസം മൂന്നാറിലെ ഒരു ഹോട്ടല്‍ ഉടമയെ ബദ്ധപ്പെടുകയും പണം ആവശ്യപ്പെട്ടു ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയായി ശല്യപ്പെടുത്തിയ ഇയാളെ ഹോട്ടലുടമ തന്ത്രപൂര്‍വ്വം മൂന്നാറിലേക്ക് പണം നല്‍കാമെന്നു വിളിച്ചുവരുത്തി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ മൂന്നാറിലെ പല സ്ഥാപനങ്ങളില്‍ നിന്നും ഭീഷണിമുഴക്കി പണം തട്ടിയതായി കണ്ടെത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: