ഇടുക്കി : ഓട്ടോ ഡ്രൈവറായിരുന്ന നാരകക്കാനം വിനോദിന്റെ മരണത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. 2010 ഒക്ടോബര്‍ മാസത്തിലാണ് വിനോദിനെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചുവെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്.
മരിക്കുന്നതിന് തലേന്ന് വിനോദ് ചിലരുമായി വഴക്കിട്ടിരുന്നു. ഇവര്‍ വിനോദിനെ അപായപ്പെടുത്തിയതാണോ എന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പങ്കുവച്ചിരുന്നു. മരിക്കുന്നതിന് തലേന്ന് കട്ടപ്പനയില്‍ വച്ച് 5 പേര് വിനോദിന്റെ ഓട്ടോയില്‍ കയറി. ഓട്ടോയില്‍ വച്ച് വിനോദുമായി ഇവര്‍ പ്രശ്നങ്ങളുണ്ടാക്കി. വിനോദ് ഉടന്‍തന്നെ ഓട്ടോ നിര്‍ത്തി. വണ്ടിക്ക് എന്തോ തകരാറുണ്ടെന്ന് പറഞ്ഞു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വിനോദ് വണ്ടി സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടുകയായിരുന്നു… ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തലുകള്‍ വിനോദിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന നിലയിലായിരുന്നു. എന്നാല്‍ കേസ് അന്വേഷണം അധികകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
വിനോദിന്റെ വീട്ടില്‍ നിന്നും ഇരുപതോളം യുവതികളുടെ കത്തുകള്‍ കണ്ടെത്തിയിരുന്നു. നഴ്സിംങ്ങ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാരുള്‍പ്പെടെയുള്ളവരുടെ കത്തുകളാണ്് ലഭിച്ചിരുന്നത്. വിനോദ് മരിക്കുന്നതിന് കുറച്ചുനാള്‍ മുന്‍പ് അയല്‍വാസിയായ ഒരു നഴ്സിംങ്ങ് വിദ്യാര്‍ത്ഥിനിയുമായി നിരന്തരം ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ആ നഴ്സിംങ്ങ് വിദ്യാര്‍ത്ഥിനി പിതാവിന്റെ ഫോണില്‍ നിന്നും വിനോദിനെ നിരന്തരം വിളിച്ചു. ഫോണ്‍ ബില്ല് 1500 രൂപയില്‍ അധികമായതോടെ നഴ്സിംങ്ങ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന് സംശയം തോന്നി. ഫോണിന്റെ വിശദമായ ബില്ല് പിതാവ് എടുത്തുനോക്കിയപ്പോള്‍ വിനോദിനെയാണ് വിളിച്ചതെന്ന് മനസിലായി. കുപിതനായ പിതാവ് ബില്ലുമായി വിനോദിനെ സമീപിക്കുകയും ഇയാളെക്കൊണ്ട് ഫോണ്‍ബില്ല് അടപ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വിനോദ് മരിക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലത്ത് നഴ്സിംങ്ങ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി വിളിച്ചിരുന്നു. വിനോദിന്റെ രണ്ട് മൊബൈല്‍ ഫോണ്‍മാത്രമാണ് ലോക്കല്‍ പൊലീസ് പിടിച്ചെടുത്തത്. ഈ ഫോണില്‍ വിവാഹിതരും അവിവാഹിതരുമായ യുവതികളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.
വിനോദ് ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ വിനോദിന്റെ മരണശേഷം അയല്‍വാസിയായ ഒരു യുവാവ് എടുത്തുകൊണ്ട് പോയിരുന്നു. ഈ ഫോണിലെ ചിത്രങ്ങള്‍ നശിപ്പിക്കുവാനാണ് ഇയാള്‍ ഫോണ്‍ എടുത്തുകൊണ്ട് പോയതെന്നും ആക്ഷേപങ്ങളുണ്ട്. ഇപ്പോള്‍ കോട്ടയം ക്രൈബ്രാഞ്ച് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: