ചര്‍മത്തിന്റെ മൃദുലത കുറയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. പ്രധാനമായും ഉള്ളംകൈയുടേയും കാല്പാദങ്ങളുടേയും. പാദങ്ങളിലും ഉള്ളംകൈയിലും എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളില്ലാത്തതിനാലാണ് ഈ ഭാഗത്തെ ചര്‍മം ദൃഢമാകുന്നത്. അവയുടെ മൃദുലത വീണ്ടെടുക്കാനും ചില മാര്‍ഗങ്ങളുണ്ട്. പാദങ്ങളും കൈകളും കഴുകാന്‍ ഒരിക്കലും വീര്യം കൂടിയ സോപ്പ് ഉപയോഗിക്കരുത്.
വീര്യം കുറഞ്ഞ ലിക്വിഡ് സോപ്പ് മാത്രം ഉപയോഗിക്കുക ആഴ്ചയില്‍ ഒരിക്കലെങ്കിലും പാദങ്ങള്‍ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചുകഴുകുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പാദങ്ങളും കൈകളും ഒലിവെണ്ണയോ സൂര്യകാന്തി എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുക. മാനിക്യുര്‍ ചെയ്യുന്നതിന് ആദ്യപടി നഖങ്ങള്‍ വൃത്തിയാക്കുകയെന്നതാണ്.
സോപ്പുവെള്ളത്തിലോ ഷാംപൂ കലര്‍ത്തിയ വെള്ളത്തിലോ കൈകള്‍ കുറച്ചുസമയം ഇറക്കിവയ്ക്കുക. ഇളം ചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്. പിന്നീട് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിലെ അഴുക്കു കളയാം. നഖത്തില്‍ കറകളുണ്ടെങ്കില്‍ വെളളത്തില്‍ അല്പം ഉപ്പും നാരങ്ങാനീരും ചേര്‍ക്കുന്നത് നല്ലതാണ്. നഖത്തില്‍ നെയില്‍ പോല്ഷ് ഉണ്ടെങ്കില്‍ പഞ്ഞിയിലോ കോട്ടന്‍ തുണിയിലോ നെയില്‍ റിമൂവര്‍ പുരട്ടി പോളിഷ് നീക്കം ചെയ്യാം.
ഫിംഗര്‍ ട്രിമ്മര്‍ ഉപയോഗിച്ച് നഖങ്ങള്‍ക്ക് ഇഷ്ടമുള്ള ആകൃതി നല്‍കാം. സ്വാഭാവികമായുള്ള ആകൃതിയില്‍ നഖങ്ങള്‍ മുറിക്കുന്നതാണ് നല്ലത്. ക്യൂട്ടിക്കിള്‍ റിമൂവര്‍ കൊണ്ട് ആവശ്യമില്ലാത്ത നഖചര്മം മാറ്റാം. ഏതെങ്കിലും ലോഷന്‍ ഉപയോഗിച്ച് നഖം മസാജ് ചെയ്യാം. നഖചര്മം വൃത്തിയാക്കാനായി ക്യൂട്ടിക്കിള്‍ ഓയില്‍ ലഭിക്കും. ഇത് നഖത്തിന് ചുറ്റുമുള്ള ചര്‍മത്തില്‍ പുരട്ടാം.
ക്യൂട്ടിക്കിള്‍ നിപ്പര്‍ ഉപയോഗിച്ച് നഖങ്ങള്‍ക്ക് ചുറ്റുമുള്ള ചര്‍മം വൃത്തിയായി മുറിക്കാം. ഇതിന് ശേഷം നെയില്‍ പോളിഷ് ഇടാം. നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് നഖത്തിന്റെ അടിഭാഗത്തു നിന്നും മുകളിലേക്കാണ് നെയില്‍പോളിഷ് ഇടേണ്ടത്. ഒരു തവണ നെയില്‍പോളിഷ് ഇട്ട് ഉണങ്ങിയാല്‍ രണ്ടാമത് ഒരു തവണ കൂടി ഇടുക. ഒരോ തവണ ഇടുമ്പോഴും കനം കുറച്ച് ഇടാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: