ചിക്കാഗോ: വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം (ഡബ്യൂഎച്ച്ഇഎഫ്) സമ്മേളനം സപ്തംബര്‍ 11 മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുമെന്ന് ഫോറം വക്താവ് സ്വാമി വിജയാനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ ഹിന്ദുസമൂഹത്തിലെ വ്യാപാരികള്‍, ബാങ്കേഴ്സ്, ടെക്നോക്രാറ്റ്സ്, നിക്ഷേപകര്‍, വ്യവസായികള്‍, സാമ്പത്തിക ചിന്തകര്‍, ഈ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും.
ഹിന്ദു സംരംഭകരെ ശക്തരാക്കുകയും സാമ്പത്തികമായും ബിസിനസ്സ്പരമായും മുന്നോട്ട് കൊണ്ടുപോവുകയുമാണ് ഫോറം ലക്ഷ്യമിടുന്നത്. 2012ല്‍ ഹോങ് കോങ്ങിലും 2013ല്‍ ബാങ്കോക്കിലും 2014ല്‍ ന്യൂദല്‍ഹിയിലും വിജയകരമായി സമ്മേളനങ്ങള്‍ നടത്തിയിരുന്നു. സമ്പത്ത് എങ്ങനെ സ്വരൂപിക്കാമെന്നും ആ അറിവുകള്‍ മറ്റുള്ളവരുമായി പങ്ക്വെക്കുവാനും സമ്മേളനം ഉപകരിക്കും.
100 കരങ്ങളിലൂടെ സമ്പത്ത് ഉണ്ടാക്കുകയും അത് 1000 കരങ്ങള്‍ക്ക് പകരുവാനുമാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നതെന്നും സ്വാമി പറഞ്ഞു. ലോകം മുഴുവന്‍ സംഘടനയുടെ പ്രവര്‍ത്തനമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ എല്ലാഹിന്ദുക്കളും സമ്മേളനത്തോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: