പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്കുന്ന പദ്ധതിക്ക് ഈ വര്‍ഷം ജനുവരി 1 നാണ് ഗവണ്മെന്റ് തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും
വലിയ പണകൈമാറ്റ പദ്ധതിയാണിത്. ഈ പദ്ധതിയനുസരിച്ച് ഉപഭോക്താവിന് വിപണി വിലക്കാണ് പാചകവാതകം നല്‍കുക. അതേസമയം സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
2015 ഏപ്രില്‍ 19 വരെയുള്ള കണക്കനുസരിച്ച് 12.61 കോടി പാചകവാതക ഉപഭോക്താക്കള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. 10833 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. സബ്സിഡി തുക ഗുണഭോക്താക്കളിലെത്താതിരിക്കുന്ന അവസ്ഥ തടയാന്‍ ഈ പദ്ധതി വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: