തിരുവനന്തപുരം: വിവാഹമോചന വാര്‍ത്ത നിഷേധിച്ച് നടി സംവൃത സുനില്‍ രംഗത്ത്. നേരത്തെ നവമാധ്യമങ്ങളിലടക്കം സംവൃത വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ച് സംവൃത ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
”എന്റെ വിവാഹമോചനത്തെപ്പറ്റി ആശങ്കപ്പെടുന്നവര്‍ അറിയാന്‍.. ദൈവാനുഗ്രഹത്താല്‍ സന്തുഷ്ടവും സമാധാനപരവുമായ വിവാഹ ജീവിതം നയിക്കുകയാണ് ഞാന്‍. എനിക്ക് അഞ്ച് മാസം പ്രായമുള്ളൊരു കുഞ്ഞുണ്ട്. അതിനാല്‍ തന്നെ വളരെ തിരക്കിലാണ് ഞാന്‍. ഇങ്ങനെയൊരു മെസ്സേജ് പോസ്റ്റ് ചെയ്യാന്‍ പോലും സമയമില്ല. ദയവ് ചെയ്ത് ഭാവിയില്‍ വരുന്ന എല്ലാ ഗോസിപ്പുകളേയും അവഗണിക്കുക’ എന്നാണ് സംവൃത പോസ്റ്റ് ചെയ്തത്. സംവൃതയുടെ വീട്ടുകാരും നേരത്തെ വിവാഹമോചനവാര്‍ത്ത നിഷേധിച്ചിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് സംവൃത വിവാഹിതയായത്. കണ്ണൂര്‍ സ്വദേശിയായ ചാലോത്ത് സുനില്‍കുമാറിന്റെയും സാധനയുടെയും മകളായ സംവൃത 2004ല്‍ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. 2012 നവംബര്‍ ഒന്നിനാണ് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജിനെ വിവാഹം കഴിച്ചത്. വിവാഹത്തെ തുടര്‍ന്ന് അഭിനയം മതിയാക്കി സംവൃത കാലിഫോര്‍ണിയയിലേക്ക് പോയിരുന്നു. നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സംവൃതയുടെ അവസാന ചിത്രം ഷാഫി സംവിധാനം ചെയ്ത 101 വെഡിംഗ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: