കൊച്ചി: ജീവിക്കുന്ന ചുറ്റുപാടിനോട് നാം ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്ന ആശയമാണ് തന്റെ പുതിയ ചിത്രമായ അഛാ ദിന് മുന്നോട്ടുവെക്കുന്നതെന്ന് സംവിധയകന് ജി. മാര്‍ത്താണ്ഡന്‍. ഏതെങ്കിലും ഒരു മതവിഭാഗത്തിനെതിരായ വിരല്‍ ചൂണ്ടലായി ചിത്രത്തെ വിലയിരുത്തരുത്. സിനിമയില്‍ പ്രതിപാദിച്ചിട്ടുള്ള തീവ്രവാദ വിഷയം സുപരിചിതമാണ്. നമ്മുടെ ചുറ്റുപാടും ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
മത സൗഹാര്‍ദ്ദത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാണ് ചിത്രം ലക്ഷ്യമിടുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ കേരളത്തില്‍ പലയിടങ്ങളിലായി വന്നു താമസിച്ചു തിരിച്ചുപോയ വാര്‍ത്തകള്‍ നാം കണ്ടറിഞ്ഞവയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു കേരളം താവളമാക്കുന്നതിനെതിരായി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്. ഇതാണ് അച്ചാ ദിന് എന്ന സിനിമയിലൂടെ ലക്ഷ്യമാക്കിയതെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു.
സിനിമയുടെ അവസാനം മമ്മൂട്ടിയുടെ ദുര്‍ഗാ പ്രസാദ് എന്ന കേന്ദ്ര കഥാപാത്രം പറയുന്ന ഡയലോഗിലൂടെ ദൈവം സ്നേഹിക്കുന്നത് മറ്റുള്ളവരെ സ്വന്തമെന്നു കരുതുന്നവരെയാണെന്നു വ്യക്തമാക്കുന്നു. ഇതാണ് ഈ സിനിമയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ പഞ്ചാബി സിനിമാ താരം മാനസി ശര്‍മ്മയാണ് നായിക. രണ്‍ജി പണിക്കര്‍, പത്മരാജ്, മണിയന് പിള്ള രാജു, കിഷോര്‍, കുഞ്ചന്‍, സുധീര്‍ കരമന, സെയ്ജു നവോദയ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: