മുംബൈ : ലോകത്തിലെ ഏറ്റവും വലിയ സിനിമ പോസ്റ്ററെന്ന ബഹുമതി ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പോസ്റ്ററിന്. 50000 ചതുരശ്രമീറ്ററിലധികമാണ് ഇതിന്റെ വലുപ്പം. ബാഹൂബലിയുടെ ഔദ്യോഗിക സൈറ്റിലൂടെയാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയ വിവരം പുറത്തുവിട്ടത്.
കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്ലോബല്‍ യൂണൈറ്റഡ് മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ബാഹുബലിക്കായി പോസ്റ്റര്‍ നിര്‍മിച്ചത്. 51598.21 അടിയാണ് ഇതിന്റെ വലുപ്പം.
ചിത്രം പുറത്തിറങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച വിഷയമായിക്കഴിഞ്ഞ ബാഹുബലിയെതേടി ഗിന്നസ് റെക്കോര്‍ഡും എത്തിയതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് എസ്. എസ്. രാജമൗലി പറഞ്ഞു.
ചിത്രത്തിന്റെ പോസ്റ്റര്‍ നിര്‍മാണത്തിനു നേതൃത്വം നല്കിയ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പ്രേം മേനോനുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും രാജമൗലി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
വിവിധ ഭാഷാചിത്രമായ ബാഹുബലി ഭാരതത്തില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയതാണ്. ജുലൈ പത്തിന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയാണ് നേടിയത്. പ്രഭാസ്, തമന്ന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹറാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: