കാസര്‍കോട് അക്രമത്തില്‍ മരിച്ച ഫഹദ് എന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സിബിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വായിച്ചു.
നഷ്ടപരിഹാരത്തുക നിശ്ചയിച്ചതില്‍ എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മനസിലാവുന്നില്ല. ഫഹദ് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സിബി കുടുംബത്തിന് വരുമാനം നേടിക്കൊടുത്തിരുന്ന യുവാവാണ്. ഫഹദിനെ കൊന്നത് നാട്ടുകാരായ അക്രമികളാണ്. സിബിയെ കൊന്നത് പോലീസാണ്. ഫഹദിന് സംരക്ഷണം നല്കാന് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കുറ്റം. സിബിയെ സര്‍ക്കാര്‍ കൊല്ലുകയാണുണ്ടായത്. ഇതൊക്കെ പരിഗണിച്ചാല്‍ അധിക നഷ്ടപരിഹാരം നല്‍കേണ്ടത് സിബിയുടെ കുടുംബത്തിനാണ്.
എന്നിട്ടെന്തേ ഈ വിവേചനം? അവിടെയാണ് മതം കാരണമാവുന്നത്.ഫഹദ് മുസ്ലിമാണ്. സിബി ക്രിസ്ത്യാനിയാണെങ്കിലും പട്ടികജാതിക്കാരനാണ്. ഓര്‍ക്കുക, മുസ്ലിം പ്രത്യേക ജനുസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: