കൊച്ചി: കൊച്ചിയില്‍ കാന്‍സര്‍ സെന്ററിന്റെ ആവശ്യമില്ലെന്ന് നടന് ശ്രീനിവാസന്. ക്യാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗിയും രക്ഷപെടില്ല. നിലവിലെ ചികിത്സാരീതിയുടെ ഗതികേടാണിതെന്നും അദ്ദേഹം പറഞ്ഞു.
മുളന്തുരുത്തിയിലെ ഒരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശ്രീനിവാസന് ക്യാന്‍സര്‍ സെന്ററിനെതിരെ തുറന്നടിച്ചത്. മന്ത്രി കെ. ബാബുവിന്റെ സാനിധ്യത്തിലായിരുന്നു ഇത്. വിശദാംശങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായാല്‍ അറിയിക്കാന്‍ സന്നദ്ധനാണെന്ന് ശ്രീനിവാസന് പറഞ്ഞു.
അപകടകരമായ സത്യം തെളിവ് സഹിതം അപ്പോള്‍ വിശദീകരിക്കാം. ജനപ്രതിനിധികളും വിവിധ സംഘടനകളും കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളപ്പോഴാണ് ശ്രീനിവാസന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: