കൊച്ചി: ഈയടുത്തിറങ്ങിയ സിനിമകള്‍ നിയമ വിധേയമായി ഓണ്‍ലൈനില്‍ കാണാന്‍ അവസരമൊരുക്കുന്ന സംവിധാനവുമായി ഒരു സംഘം യുവാക്കള്‍ രംഗത്തു വന്നു. നിര്‍മാതാക്കള്‍ക്ക് സാമ്പത്തികനേട്ടം ഉറപ്പുവരുത്തിക്കൊണ്ട് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാള സിനിമകള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് എത്തിക്കുന്ന www.reelmonk.com എന്ന പ്ലാറ്റ്ഫോം ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള റീല്‍മോങ്ക് പ്രൊമോട്ടര്‍മാര്‍ അറിയിച്ചു.
പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ ലോകമെമ്പാടുമുള്ള 25 ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ തങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാനുള്ള അവസരമാണ് റീല്‍മോങ്ക് ഒരുക്കുന്നത്. തങ്ങളുടെ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്ന് സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ള സുതാര്യമായ ഡാഷ്ബോര്‍ഡിലൂടെ മനസ്സിലാക്കാനും അവര്‍ക്ക് കഴിയും.
കൊച്ചിയിലെ മൂന്ന് യുവാക്കളുടെ ആശയമാണ് സിന്‍കോസ് ലാബ്സിന്റെ സൃഷ്ടിയായ റീല്‍മോങ്ക്.കോം. ബ്ലെയ്സ് ക്രൗളി, വിവേക് പോള്‍, ഗൗതം വ്യാസ് എന്നിവരാണ് കോംഗ്ലോ വെഞ്ചേഴ്സ് പ്രൊമോട്ട് ചെയ്യുന്ന റീല്‍മോങ്കിന്റെ അണിയറശില്പികള്. ‘ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്. സലിംകുമാറിന്റെ കമ്പാര്‍ട്ട്മെന്റ് തുടങ്ങി 15 സിനിമകളുമായി ഇന്ന് പ്രദര്ശനമാരംഭിക്കുകയാണ്.
ഒരു സിനിമയുടെ തുടക്കം ഇനി മിസ് ചെയ്യേണ്ടതില്ല. ഒരു സിനിമയ്ക്ക് 180 രൂപ എന്ന നിലയ്ക്ക് തുടങ്ങുന്ന നിരക്കില്‍ മലയാളികള്‍ക്ക് ഏറ്റവും പുതിയ സിനിമ റീല്മോങ്കിലൂടെ വീട്ടിലിരുന്ന് തങ്ങളുടെ സൗകര്യത്തിനൊത്ത് കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: