കൊച്ചി: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആശാമോള്‍ ആവശ്യപ്പെട്ടു. ബിഎംഎസ് എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കാക്കനാട് വ്യവസായ മേഖലയില്‍ വനിത ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവം ഒരു സൂചകമാണ്. സ്ത്രീകള്‍ സ്വയം കരുത്താര്‍ജ്ജിച്ചേ പറ്റൂ.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ വനിതാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.പത്മജം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധുമോള്‍, ആര്.രഘുരാജ്, ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ് കുമാര്‍, സെക്രട്ടറി കെ.വി.മധുകുമാര്‍, ജോ: സെക്രട്ടറി സതി ഹരിദാസ്, ജില്ലാ സമിതിയംഗം മാഗി ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: