നിരവധി കാവ്യങ്ങള്‍ക്ക് മോഹിനിയാട്ട ആവിഷ്‌ക്കാരം നല്‍കിയ സൗമ്യ സതീഷ് ഏറെ ശ്രദ്ധേയയാകുന്നു. വൈലോപ്പിള്ളിയുടെ മാമ്പഴം, സുഗതകുമരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ലേ, ചങ്ങമ്പുഴയുടെ വസന്തോത്സവം, എ.ആര്‍. രാജരാജവര്‍മ്മയുടെ മലയാള ശാകുന്തളം എന്നീ കൃതികളാണ് നൃത്തരൂപത്തില്‍ വേദിയിലെത്തിച്ചിട്ടുള്ളത്.
കോളേജ് പഠനക്കാലത്ത് 1990 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കലാതിലകമായി സൗമ്യ. പിന്നീട്, സിനിമയില്‍ അവസരങ്ങള്‍ സൗമ്യയെ തേടിയെത്തിയെങ്കിലും കുടുംബിനിയായി ഒതുങ്ങിക്കൂടി. ഭര്‍ത്താവ് സതീഷിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി എറണാകുളം നഗരത്തിന്റെ തിരക്കിലേയ്‌ക്ക് ചെക്കേറിതോടെയാണ് ‘ഭരതകലാമന്ദിരം’ എന്ന പേരില്‍ നൃത്തവിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് അവിടെ നൃത്തം അഭ്യസിക്കുന്നത്. കുടുംബകാര്യവും നൃത്തവും അദ്ധ്യപനവും വല്ലപ്പോഴും തേടിയെത്തുന്ന സിനിമാ ഷൂട്ടിങ്ങുകളുമൊക്കെയായി തിരക്കിലാണ് ഈ വീട്ടമ്മ.
കുടുംബിനികളുടെ തിരക്കുകളും ഉത്തരവാദിത്വങ്ങളും മനസിലാക്കിയതുകൊണ്ടാണ് ഒരുകൂട്ടം വീട്ടമ്മമാരെ നൃത്തത്തിന്റെ ലോകത്തേയ്‌ക്ക് സൗമ്യയ്‌ക്ക് വീണ്ടും കൈപിടിച്ചുയര്‍ത്താനായത്. ഒരുകാലത്ത് ചിലങ്കയുടെ താളം ജീവിതത്തിന്റെ താളമാക്കിയിരുന്നവര്‍ക്ക് കുടുബജീവിതത്തിന്റെയും ജോലിഭാരത്തിന്റെയും ഇടയില്‍ ഉപേക്ഷിച്ച നൃത്തത്തെ തിരിച്ചുപിടിക്കാന്‍ ഈ നൃത്താദ്ധ്യപികയ്‌ക്കായി. 21 വീട്ടമ്മമാര്‍ മാതൃദിനത്തില്‍ അരങ്ങില്‍ ഭരതനാട്യം അവതരിപ്പിച്ചപ്പോള്‍ അവരേക്കാള്‍ സന്തോഷിച്ചത് സൗമ്യയായിരുന്നു.
തങ്ങളുടെ ആഗ്രഹം കുട്ടികളിലൂടെയെങ്കിലും നിറവേറ്റിയെടുക്കണമെന്ന ലക്ഷ്യത്തിലാണ് ഇവരില്‍ പലരും ഭരതകലാമന്ദിരത്തില്‍ എത്തിയത്. അവരുടെ പൂര്‍ത്തീകരിക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് സൗമ്യയോട് സംസാരിക്കുകയും പിന്നീട് എല്ലാവരുടെയും ജോലിസമയവും വീട്ടുകാര്യവും ചെയ്യേണ്ട സമയത്തില്‍നിന്ന് രണ്ടുമണിക്കൂര്‍ കടമെടുത്തുകൊണ്ടാണ് നൃത്തപഠനം ആരംഭിച്ചത്. പിന്നീട് നടത്തിയ തീവ്ര പരീശീലനമാണ് മാതൃദിനത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളിലെ അരങ്ങിലേക്ക് അവരെ എത്തിച്ചത്.
എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച കാളിദാസോത്സവത്തില്‍ സൗമ്യ അവതരിപ്പിച്ച ശാകുന്തളത്തിന്റെ നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധനേടി. ദുഷ്യന്തനായി സൗമ്യയാണ് വേദിയിലെത്തിയത്. സ്വാമി ഹരികൃഷ്ണനാണ് പശ്ചാത്തലസംഗീതം ആലപിച്ചത്. വയലിനില്‍ അനില്‍ ഇടപ്പള്ളിയും അകമ്പടിയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: