പുലര്‍കാലക്കുളിരില്‍ സുഖാമായുറങ്ങുമാ
മാമരചാര്‍ത്തിനൊരു ചുംബനമേകിയോ നീ?…
അറിയാതുണര്‍നൊന്നാലണ്യമൊ ഇലച്ചാര്‍ത്തുള്‍-
പുളകത്താലെന്തൊ പരിഭവം ചൊല്ലിയൊ?…
പരിഭവം നീക്കിത്തലോടിയാ കുഞ്ഞിക്കിളി കൂട്ടിലെത്തി-
നോക്കിയാ കുഞ്ഞികിളിയേയും ഉണര്‍ത്തിയോ നീ?…
കുളിര്‍പാട്ടു പാടി തളര്‍ന്നാ കിളിയമ്മ മിഴിയൊന്നു പൂട്ടീടവേ
പുലരി തെളിനീര്‍ തളിച്ചു നീ അമ്മക്കിളിയേയും ഉണര്‍ത്തീലേ?…
മഞ്ഞിന്‍ മണിമുത്തു പേറീ തുമ്പതന്‍ നാമ്പുകള്‍ നര്‍ത്തനമാടവേ
ഒരുമാത്ര നിന്നുവോ, കണ്ടുവോ നീ അതിന്‍ നര്‍ത്തന ചാരുത…?
നിന്‍ നിശ്വാസമേകി പൊഴിയാതിരിക്കുവാനാ മഴമുത്തു-
കളൊക്കെ കുഞ്ഞിലകീഴെ മറഞ്ഞതും കണ്ടുവോ നീ…?
രാവിന്‍ നുറുങ്ങുകളൊക്കെ മറഞ്ഞതാ പുലരി വിരിയുന്നകലയായ്
കുളിര്‍വാരി വിതറി മാമര ചില്ലയില്‍ നീയും മറയവേ
കാത്തിരിക്കുന്നതെന്‍ മനം കുഞ്ഞുകാറ്റായ് നാളെ അണയുമോ നീ
ഒന്നിച്ചു പാറിപ്പറക്കാം നമുക്കീ പുല്ലിലും പൂവിലും കാട്ടിലും മേട്ടിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: