ചെന്നൈ: എസ്. എസ്. രാജമൗലിയുടെ ബാഹുബലിയുടെ ഹിന്ദി പതിപ്പിലേക്ക് ഹൃതിക് റോഷനേയും ജോണ്‍ എബ്രഹാമിനേയുമാണ് പരിഗണിച്ചിരുന്നതെന്ന് പുതിയ വെളിപ്പെടുത്തല്‍. സിനിമയിലെ പ്രമുഖ റോളുകളായ പ്രഭാസിന്റേയും റാണ ദഗ്ഗുബതിയുടേയും റോളിലേക്കാണ് ഇവരെ കാസ്റ്റ് ചെയ്തിരുന്നത്.
ആദ്യഘട്ടത്തില്‍ ഈ ഹിന്ദിയില്‍ നിര്‍മിക്കാനാണ് സംവിധായകന് രാജമൗലി തീരുമാനിച്ചിരുന്നത്. ഇതിനായി താരങ്ങളെ സംവിധായകന് സമീപിക്കുകയും സിനിമയുടെ സ്ക്രിപ്റ്റ് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബോളീവുഡ് താരങ്ങള്‍ സിനിമയോട് താത്പ്പര്യം കാണിക്കാതിരുന്നതിനാലാണ് മറ്റൊരാളെ കാസ്റ്റ് ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ബാഹുബലി ഭാരതം മുഴുവന്‍ ഹിറ്റായതോടെ സൂപ്പര്‍ താരങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ തമിഴില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് ഡബ്ബു ചെയ്യുകയായിരുന്നു.
അതേസമയം രാജ്യത്തെ മുന്‍ സിനിമ റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കി ബാഹുബലി വന്‍ഹിറ്റിലേക്ക് കുതിയ്ക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ 100 കോടിയാണ് നേടിയത്. ബഹുഭാഷാ ചിത്രം കൂടിയായ ഇത് ആദ്യ ദിവസം തന്നെ 60 കോടിയാണ് കളക്ട് ചെയ്തത്്. കേരളത്തില്‍ ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും തീയേറ്ററുകള്‍ക്കു മുന്നില്‍ കാണികളുടെ നീണ്ട നിരയാണ് കാണുന്നത്. അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, നാസ്സര്‍, രമ്യ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: