കൊച്ചി: തീയറ്ററുകളില്‍ ബാഹുബലി റെക്കോഡ് കളക്ഷനുമായി മുന്നേറുമ്പോള്‍ കാലടി നീലീശ്വരം ഐക്കുളത്ത് വത്സന്റെ വീട്ടിലും ആഹ്ലാദം നിറയുന്നു. ചിത്രത്തില്‍ ബാഹുബലിയുടെ ശൈശവകാലം അവതരിപ്പിച്ചിരിക്കുന്നത് വല്‍സന്റെയും സ്മിതയുടേയും മകളായ അക്ഷിതയാണ്. ഇപ്പോള്‍ ഒന്നരവയസ്സുകാരിയായ അക്ഷിത 18 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ബാഹുബലിയില്‍ അഭിനയിച്ചത്.
സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് കൂടിയാണ് വത്സന്. ഒന്നരവര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത അതിരപ്പിള്ളിയിലായിരുന്നു ഈ രംഗങ്ങളുടെ ഷൂട്ടിങ്. ഇത്ര ചെറുപ്രായത്തിലുള്ള കുട്ടിയെ കിട്ടാതായതോടയൊണ് സെറ്റിലുള്ളവരിലേക്ക് അന്വേഷണം നീണ്ടത്.
സംവിധായകന് രാജമൗലി, കലാ സംവിധായകന് സാബു സിറിള്‍ എന്നിവരുടെ നിര്‍ബന്ധംകൊണ്ടാണ് വത്സന് 18 ദിവസം മാത്രം പ്രായമായ മകളെ സെറ്റിലെത്തിച്ചത്.
മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം കഴിഞ്ഞദിവസം അങ്കമാലി കാര്‍ണിവല്‍ തീയറ്ററിലെത്തി അക്ഷിത ചിത്രം കണ്ടു. ആരുടെ സിനിമയാ കണ്ടത് എന്നു ചോദിച്ചാല്‍ ഇപ്പോള്‍ അക്ഷിത പറയും നാണത്തോടെ എന്റെ സിനിമ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: