പ്രണയം ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ഒരു ഇതിഹാസം തന്നെയായ പ്രണയത്തിന് പുതിയൊരു രൂപവും ഭാവവും നല്കി നിര്‍മിച്ച ചിത്രമാണ് അറിയാതെ ഇഷ്ടമായ്. നവാഗതനായ പ്രദീപ് രാജ് രചനയും, സംവിധാനവും ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് രാജ് ആണ് നായകന്. സിന്ഡ്രില്ലയാണ് നായിക. കലാശാലബാബുവും വ്യത്യസ്തമായ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
ടോമി ചെറിയാനും(കലാശാലബാബു), ജോര്‍ജ് ചെറിയാനും (ലിഷോയ്) സഹോദരങ്ങളാണ്. മൂത്ത സഹോദരനായ ടോമി നല്ലൊരു ഉഴപ്പനാണ്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും. ചെറുപ്പത്തില്‍ രണ്ട് ചെറിയാന്മാരും കൂടി സുന്ദരിയായ അരുന്ധതി എന്ന പെണ്‍കുട്ടിയെ പ്രണയിച്ചു. വാശിയിലായിരുന്നു പ്രണയം. ഇതിന്റെ പേരില്‍ രണ്ട് പേരും തമ്മില്‍ ഒരു ദിവസം തമ്മില്‍ തല്ലുകയും ചെയ്തു. നാട്ടുകാരും, വീട്ടുകാരും ഈ സംഭവം അറിഞ്ഞു. പിതാവ് ടോമി ചെറിയാനെ ശാസിക്കുകയും ചെയ്തു. അതോടെ വാശിക്കാരനായ ടോമി വീട്ടുകാരോട് പിണങ്ങി നാടുവിട്ടു.
സുമുഖനും, ശാന്ത സ്വഭാവക്കാരനുമായ ജോര്‍ജിനോടായിരുന്നു അരുന്ധതിയുടെ പ്രണയം. വിവാഹിതരായ അവര്‍ക്ക് മൂന്നു മക്കളുമുണ്ടായി. മൂത്തവന് എസ്ഐ(അംബരീഷ്) ഇളയവര്‍ കോളേജില്‍. ഇവരില്‍ നയന(സിന്‍ഡ്രില്ല) എന്ന പെണ്‍കുട്ടി അമ്മയെപ്പോലെ അതിസുന്ദരി. ഒരു പാവപ്പെട്ട രക്തസാക്ഷിയുടെ മകന് മനുവുമായി (രഞ്ജിത്ത് രാജ്) അവള് പ്രണയത്തിലായി. അങ്ങനെയിരിക്കെയാണ് ഗള്‍ഫിലായിരുന്ന ടോമി ചെറിയാന് പഴയ നാട് കാണാനെത്തുന്നത്്. അനുജനിലുണ്ടായ മാറ്റങ്ങള്‍ അയാളെ ഞെട്ടിച്ചു.
എയ്ഞ്ചല്‍ സിനിമ പ്രൊഡക്ഷന്‍സിനു വേണ്ടി ജയന് വട്ടപ്പാറ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രദീപ് രാജാണ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സനല്‍ ദാസ്, ഫൈസല്‍ റഹ്മാന് പത്തനാപുരം. ഗാനങ്ങള്‍, സംഗീതം – സേവ്യര്‍ ചെറുവള്ളി. ആലാപനം വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര, അന്‍വര്‍, അബിജിത്ത്, ആന്മരിയ. പിആര്‍ഒ അയ്മനം സാജന്. രഞ്ജിത്ത് രാജ്, സിന്‍ഡ്രില്ല, കലാശാല ബാബു, ശശികലിംഗ, ബോബന് ആലുംമൂടന്‍, ദിനേശ് പണിക്കര്‍, ലിഷോയ്, ശങ്കര്‍ദാസ്, നോബി, കുളപ്പുള്ളി ലീല, ഗിരിജാ പ്രേമന്, അംബരീഷ് കൃഷ്ണന്, അജീന് വിഷ്ണു എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: