കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്റ് കവാടത്തിലെ തകര്‍ന്ന ദേശീയപാത പുനരുദ്ധരിക്കാനുള്ള ജോലികള്‍ വൈകും. പതിവായി കുണ്ടും കുഴിയുമായി കിടക്കുന്ന ബസ്സ്റ്റാന്റ് കവാടം ടൈല്‍ പാകി പുനരുദ്ധരിക്കാനാണു ദേശീയപാതാ വിഭാഗത്തിന്റെ പദ്ധതി. കഴിഞ്ഞ ദിവസം മുതല്‍ പണികള്‍ ആരംഭിക്കുമെന്നും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും നേരത്തേ അറിയിപ്പുണ്ടായിരുന്നു.
ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ റോഡില്‍ പണികള്‍ നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച പ്രശ്നങ്ങളും ചില ഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുമാണു ടൈല്‍ പാകല്‍ ജോലികള്‍ മാറ്റിവയ്ക്കാന്‍ കാരണം. ടൈല്‍ പാകല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ 10 ദിവസം വേണ്ടിവരും. ടൗണില്‍ മതിയായ സമാന്തര റോഡുകള്‍ ഇല്ലാത്തതിനാല്‍ ഗതാഗത നിയന്ത്രണം അധികൃതര്‍ക്കു വെല്ലുവിളിയാണ്. നിര്‍മാണം നടക്കുമ്പോള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വണ്‍വേ സംവിധാനത്തില്‍ കൂടിയേ കടന്നുപോകാന്‍ കഴിയുകയുള്ളൂ. വെള്ളമൊഴുകി തകരുന്ന റോഡില്‍ റീടാറിങ് നടത്തിയിട്ടും പ്രയോജനമില്ലെന്നുകണ്ടാണു ടൈല്‍ പതിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: