കൊച്ചി: ഭാരതത്തില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമായ ബാഹുബലി തിയേറ്ററുകളിലെത്തി. ആദ്യ ദിവസം തന്നെ മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
200 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാഹുബലി ബി ക്ലാസില്‍ ഉള്‍പ്പെടെ നൂറില്‍പ്പരം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ കെഎസ്എഫ്ഡിസിയുടെ തിയറ്റുകളിലാണ് ബാഹുബലി ഇന്ന് റിലീസ് ചെയ്തതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍ വ്യക്തമാക്കി. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വിലക്ക് മറികടന്നാണ് ഇത്രയും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്. ഇതില്‍ ചില എ ക്ലാസ് തിയറ്ററുകളും പെടുമെന്നും അദ്ദേഹം അറിയിച്ചു.
വൈകിട്ടോടെ മാത്രമേ എത്ര തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തെന്ന് കൃത്യമായി അറിയുകയുള്ളു. നേരത്തെ ധാരണയിലെത്തിയതിനു ശേഷം ചിത്രം റിലീസ് ചെയ്യാതിരുന്ന തിയറ്ററുകള്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ബാഹുബലി റിലീസ് ചെയ്യാന്‍ 70 തിയേറ്ററുകളുമായി ധാരണയിലെത്തിയതായി വിതരണ സ്ഥാപനമായ സെഞ്ച്വറിയുടെ ഉടമ രാജു മാത്യു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: