കൊച്ചി : കൊച്ചി നഗരസഭ പട്ടികജാതി വനികള്‍ക്കായി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നു. കെട്ടിടത്തിന്റെ നിര്‍മ്മോണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വ്വഹിക്കുമെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയ്യപ്പന്‍കാവ് കോമ്പാറയിലാണ് നാലുകോടി ചിലവഴിച്ച് 97 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. നഗരസഭയുടെ പട്ടികജാതി പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പണം ചിലവഴിക്കുന്നത്. അഞ്ച് നിലകളിലായി 26 ബാത്ത് റൂം അറ്റാച്ഡ് മുറികളും അടുക്കളയും റെക്രിയേഷന്‍ ഹാളും അടങ്ങിയതാണ് സൗകര്യം.
ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും മേയര്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ടി.ജെ. വിനോദ്, കൗണ്‍സിലര്‍ കെ.ആര്. പ്രേംകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: