കുമരകം: ഫ്യൂസിനു പകരം കമ്പിഘടിപ്പിച്ച ഫ്യൂസ് ബോര്‍ഡ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കുമരകം ബിഎസ്എന്‍എല്‍ ഓഫീസിനടുത്തായി ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് ബോര്‍ഡാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. പലയിടങ്ങളിലേക്കും വൈദ്യുതി ഇവിടെനിന്നാണ് പോകുന്നത്.
കേവലം മൂന്നരയടി പൊക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന സോക്കറ്റില്ലാത്ത ഫ്യൂസിനു പകരം ഘടിപ്പിച്ച കമ്പിയില്‍ കൈയ്യൊന്ന് അബദ്ധവശാല്‍ മുട്ടിയാല്‍ അപകടം സംഭവിക്കും. മെയിന്‍ റോഡിനരുകിലെ ഈ അപകടകെണിക്കടുത്തുകൂടി ദിവസേന സ്കൂള്കുട്ടികളുള്പ്പെടെ നിരവധിപേരാണ് കാല്‍നടയാത്രക്കാരായി പോകുന്നത്. ഇലക്ട്രിക്സിറ്റി ബോര്‍ഡിന്റെ ഇത്തരം അപകടകരമായ അനാസ്ഥക്കെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ ഈ മരണക്കെണി കണ്ടില്ലെന്നും നടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: