കോട്ടയം: ഇന്നലെ രാവിലെ കളക്ട്രേറ്റ് മാര്‍ച്ചിന്റെ മറവില്‍ എസ്എഫ്ഐക്കാര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് പിറകേ വൈകിട്ട് ജനറലാശുപത്രിയില്‍ ഡിവൈഎഫ്ഐക്കാരുടെ ഗുണ്ടാ ആക്രമണം. പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ മുതല്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ആക്രമണ പരമ്പര. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന കളക്ട്രേറ്റ് മാര്‍ച്ചിനെ പോലീസ് അതിക്രമിച്ചുവെന്ന് ആരോപിച്ച് വൈകിട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് ജനറല്‍ ആശുപത്രി ആക്രമിക്കപ്പെട്ടത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴോളം പോലീസുകാര്‍ക്ക് പരിക്കുപറ്റി.
അരുവിക്കര തെരഞ്ഞെടുപ്പോടെ അടിത്തറ നഷ്ടമായ സിപിഎം അക്രമ രാഷ്ട്രീയത്തിലൂടെ പിടിച്ചു നില്ക്കാന് നടത്തുന്ന ശ്രമമാണ് രണ്ടുദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
എസ്എഫ്ഐ- ഡിവൈഎഫ്ഐ അക്രമ പരമ്പര ആരംഭിച്ചതോടെ രക്ഷപെട്ടത് മന്ത്രി അബ്ദുറബ്ബാണ്. ഓണപ്പരീക്ഷയെത്തിയിട്ടും പാഠപുസ്തകമില്ലെന്ന് പരാതിയില്‍ നിന്നും ചര്‍ച്ച സമരത്തിന്റെ മറവില്‍ നടക്കുന്ന അക്രമമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: