തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സറിംഗിനു നല്കിയ പകര്‍പ്പാണു ചോര്‍ന്നതെന്നു ആന്റി പൈറസി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മെയ് 19-നാണു സെന്‍സറിംഗിനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പ്രേമത്തിന്റെ കോപ്പി സെന്‍സര്‍ ബോര്‍ഡിനു നല്‍കിയത്. പ്രത്യേക ദൂതന്റെ കൈവശമാണ് ഡിവിഡി സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്കു കൊടുത്തുവിട്ടത്.
സിനിമ പരിശോധിച്ച ശേഷം മാറ്റങ്ങള്‍ വരുത്തേണ്ട ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് രേഖപ്പെടുത്തി നല്കി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം വീണ്ടും സമര്‍പ്പിച്ച കോപ്പി മെയ് 26-നു പരിശോധനയ്ക്കു ശേഷം അവര്‍ തിരികെ നല്കി. മേയ്-26-നു നല്കിയ കോപ്പിയാണു ചോര്‍ന്നത്.
സെന്‍സറിംഗിനു മുന്‍പും അതിനു ശേഷവും എഡിറ്റ് ചെയ്ത ഡിവിഡികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സിനിമ എഡിറ്റ് ചെയ്ത സ്റ്റുഡിയോ ജീവനക്കാര്‍, ഡിവിഡി സെന്‍സര്‍ ബോര്‍ഡിനു കൊണ്ടു നല്കിയ ആള് എന്നിവരെയാകും ഇനി ചോദ്യം ചെയ്യുക.
സെന്‍സര്‍ ബോര്‍ഡ് ജീവനക്കാരുടേയും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മൊഴികളില്‍ വൈരുധ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. സെന്‍സറിംഗിനായി എത്തിച്ചിരുന്ന സിനിമകളുടെ കോപ്പി സുരക്ഷിതമായല്ല സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: