കറുകച്ചാല്‍: നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ മുണ്ടുമല ഹരിജന്‍ കോളനിയിലേക്ക് വെള്ളെമെത്തിക്കുന്നതിനായി കടത്താനം പടിയില്‍ ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതി നാശത്തില്‍. കിണറിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റു റിംങുകള് അനാഥമായി കിടക്കുകയാണ്. മോട്ടോര്‍ പുരയും പൈപ്പു ലൈനുകളും കി ണറും സ്ഥാപിച്ചിട്ടു വര്‍ഷങ്ങളായി. 18 ലക്ഷത്തോളം രൂപാ മുടക്കി നിര്‍മ്മിച്ച പദ്ധതിയാണ് മുടങ്ങിയത്. ഇവിടെ പൈപ്പുകളുമായി ബന്ധിപ്പിച്ചിട്ടില്ല.
കാലപ്പഴക്കത്താല്‍ കിണറിന്റെ വശങ്ങള് ഇടിഞ്ഞു തുടങ്ങിയെന്നും മോട്ടോര്‍ പുരയും നശിച്ചതായി നാട്ടുകാര്‍ പറയുന്നു. കിണറ്റില്‍ വെള്ളമുണ്ടെങ്കിലും മാലിന്യംകൊണ്ടു നിറഞ്ഞു. കുടി വെള്ളത്തിനായി കാത്തിരിക്കുന്ന കോളനി നിവാസികള്‍ നിരാശയിലാണ്. എത്രയും വേഗം കുടിവെള്ളമെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: