തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഛായാഗ്രാഹകന്‍ ഉള്‍പ്പടെ ആറുപേരെ കൂടി ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു.
ഇതുകൂടാതെ സെന്‍സര്‍ ബോര്‍ഡും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സെന്‍സര്‍ ബോര്‍ഡംഗങ്ങളുടെ മൊഴി എടുക്കാനും ആന്റി പൈറസി സെല്‍ തീരുമാനിച്ചു. എഡിറ്റിങ്ങ് ജോലി മുതല്‍ സെന്‍സറിങ്ങ് വരെ നടത്തിയ എല്ലാ സ്റ്റുഡിയോയിലെയും എല്ലാ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആന്റി പൈറസി സെല്‍ നിര്‍ദേശം നല്കി.
തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സിനിമയുടെ പൂര്‍ണ രൂപം ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പ്രചരിച്ചത്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് പുറത്തുവന്നത്. സ്മാര്‍ട്ട് ഫോണുകള്‍ വഴിയും പെന്‍െ്രെഡവുകളിലും കമ്പ്യൂട്ടറുകളിലും കോപ്പിയെടുത്തുമായിരുന്നു വ്യാജന്റെ കൈമാറ്റം. വിപണികളിലും ചിത്രത്തിന്റെ വ്യാജപതിപ്പും സുലഭമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ആന്റി പൈറസി സെല്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിച്ച നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഇതിനിടെ അന്വേണത്തെ അനുകൂലിച്ച് ചലച്ചിത്ര താരം മമ്മൂട്ടിയും രംഗത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി പൈറസിക്ക് എതിരെ ശക്തമായി പ്രതികരിച്ചത്. ആശയങ്ങളും, സിനിമകളും മോഷ്ടിക്കരുത് അവയ്ക്ക് ആവശ്യമായ പ്രതിഫലം നല്‍കണം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു. അന്‍വറിനും ടീമിനും ഐക്യദാര്‍ഢ്യം പ്രഖ്യാക്കുന്ന മമ്മൂട്ടി പ്രേമം ടീമിന് ആശംസകളും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: