ശങ്കരന്‍ ക്ഷേമകരനാണ് ശം എന്ന വാക്കിന് സുഖം, ക്ഷേമം, ഐശ്വര്യം, ധനം എന്നെല്ലാം അര്‍ത്ഥമുണ്ട്. കരന്‍ എന്ന വാക്കിന് ചെയ്യുന്നവന്‍ അഥവാ കരത്തിലേന്തുന്നവന്‍ എന്നാണര്‍ത്ഥം. എല്ലാതരത്തിലുമുള്ള ധനവും ഐശ്വര്യവും നമ്മുടെ കരങ്ങളില്‍ വരപ്രസാദമായി തരുന്ന കരുണാകരനാണ് ശങ്കരന്‍ അഥവാ സാക്ഷാല്‍ ലോകനാഥനായ ശ്രീപരമേശ്വരന്‍.
മനുഷ്യന്‍ ആഹാരം കഴിച്ചു തടിച്ചു കൊഴുക്കാന്‍ വേണ്ടിയല്ല ഭൂജാതനായത്. ജനിച്ചശേഷം പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജ്ജം കിട്ടാന്‍ ഭക്ഷണം ആവശ്യമായി വരുന്നു എന്നേ ഉള്ളൂ. മനുഷ്യന്‍ ആഹാരത്തിനു വേണ്ടിയല്ല ആഹാരം മനുഷ്യനു വേണ്ടിയാണ്. ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കണം. ആഹാരം കഴിക്കാന്‍വേണ്ടി ജീവിക്കരുത്. ജീവിക്കുന്നത് സത്യാനേ്വഷണത്തിനും സത്യസാക്ഷാത്കാരത്തിനും വേണ്ടിയായിരിക്കണം.
സത്യധര്‍മ്മങ്ങളുടെ കൊടി ഉയര്‍ത്തിപ്പിടിക്കാനാവാത്ത ജീവിതം ജീവിതമല്ല. ഉത്തമമായ ജീവിതം നയിക്കാന്‍ വേണ്ട ഭക്ഷണം മിതമായ അളവില്‍ കഴിക്കുക മാത്രമാണ് ഉചിതം.
















