പനമരം(വയനാട്) : ഹൈന്ദവസമൂഹത്തിന് പ്രക്ഷോഭത്തിലൂടെ മാത്രമേ അവകാശങ്ങള്‍ നേടാനാവുകയുള്ളൂ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്. വിവിധ ക്രെസ്തവസംഘടനകള്ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമി പതിച്ചുനല്‍കുന്നതിനെതിരെ വയനാട്ടിലെ പനമരത്ത് നടന്ന സമര പ്രഖ്യാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലോടി ഫെറോന പള്ളി, ബത്തേരി സെന്റ് മേരീസ് കോളേജ്, പഴൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് തുടങ്ങിയ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കുന്നത്. ആയിരക്കണക്കിന് ആദിവാസികള്‍ ഭൂരഹിതരായി്യുഅലയുമ്പോഴാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടി. ഇതിനെതിരെ ഹൈന്ദവ ജനത വിവിധ സംഘടനകളുമായി സഹകരിച്ച് സമരപരിപാടികള്‍ക്ക് രൂപം നല്‍കും. സര്‍ക്കാരിന്റെ തീരുമാനങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഹൈന്ദവ വിശ്വാസികള്‍ ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള സമരത്തിലും തങ്കുപാസ്റ്റര്ക്കെതിരെയുള്ള സമരത്തിലും ഹൈന്ദവ മുന്നേറ്റം കേരളം കണ്ടതാണ്. സമരപരിപാടികളുടെ ആദ്യപടിയായി വയനാട് ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജൂലൈ എട്ടിന് വയനാട് ജില്ലാ ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ.രാജു, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.പി.വിജയന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ടി.സുബ്ബറാവ്, ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പി.ആര്.വിജയന്, ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഉപാധ്യക്ഷന്‍ കെ.എന്‍.സുകുമാരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയനാട് ജില്ലയില്‍ നടക്കുന്ന സമര പരിപാടികള്‍ക്കായി വയനാട് ഭൂസംരക്ഷണ സമരസമിതി രൂപീകരിച്ചു. രക്ഷാധികാരികളായി പള്ളിയറ രാമന്, എം.എം.ദാമോദരന്‍ മാസ്റ്റര്‍, സി.പി.വിജയന്, കണ്ണിവയല്‍ കേശവന്, ബി.വി.ബോളന്, കെ.സദാനന്ദന് എന്നിവരെയും, പി.ആര്.വിജയനെ അദ്ധ്യക്ഷനായും, കെ.മോഹന്‍ദാസ് കണ്‍വീനറായും സമിതി രൂപീകരിച്ചു. മറ്റു ഭാരവാഹികള്‍ എന്‍.കെ,രാജു, വാസുദേവന്‍ ചീക്കല്ലൂര്‍(ഉപാധ്യക്ഷന്‍), എന്‍.എ.രാമന്, പാലേരി രാമന്, കെ.എം.സുകുമാരന്‍ (ജോ.കണ്‍വീനര്‍മാര്‍), വി.ടി.സന്തോഷ് (ട്രഷറര്‍), സി.കെ.ബാലകൃഷ്ണന്, കെ.ജി.സുരേഷ്, എന്‍.കെ.രാഘവന്, പി.കെ.മുരളീധരന്, ഇരുമട്ടൂര്കുഞ്ഞാമന്, സജികുമാര്‍, ഭാസ്ക്കരന്‍ മാസ്റ്റര്‍, അഖില്‍പ്രേം സി, ശിവദാസന്‍ മാസ്റ്റര്‍ (അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: