ചേര്‍ത്തല: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ അടക്കം നിക്ഷേപിക്കുന്ന പുതിയ കേന്ദ്രങ്ങളായി ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ മാറി. നടപടി സ്വീകരിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നിസംഗതയില്‍. കഴിഞ്ഞ ദിവസം രാത്രി വെള്ളിയാകുളം ഗവ. യുപി സ്കൂളിലെ പ്രവേശന കവാടത്തിനരികിലെ വെള്ളക്കെട്ടിലേയ്ക്ക് കക്കൂസ് മാലിന്യം തള്ളിയിരുന്നു.
രാത്രികാലങ്ങളില്‍ സമീപ പ്രദേശങ്ങളിലും വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാലിന്യം തള്ളിയതോടെ സ്കൂള്‍ പരിസരമാകെ അസഹനീയമായ ദുര്‍ഗന്ധമാണ്. കുട്ടികള്‍ സ്കൂളിലേയ്ക്ക് വാഹനങ്ങളില്‍ വന്നിറങ്ങുന്നതും മടങ്ങിപോകുന്നതും വെള്ളക്കെട്ടിന് സമീപത്താണ്.
വെള്ളക്കെട്ടില്‍ തള്ളിയ മാലിന്യം പരന്ന് ഒഴുകി സ്കൂള്‍ പരിസരമാകെ വ്യാപിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കടക്കം സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സമീപത്തെ ശുദ്ധജല സ്രോതസുകളിലേക്കും മാലിന്യം കലരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും മാലിന്യ നിക്ഷേപം ദുരിതമായിരിക്കുകയാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
കാലങ്ങളായി സമീപ ജില്ലകളില്‍പെട്ട വന്‍ നഗരങ്ങളിലെ മാലിന്യങ്ങള്‍ ചേര്‍ത്തല അരൂക്കുറ്റി റോഡിലെ വിവിധ ഭാഗങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് പള്ളിപ്പുറം ഭാഗത്ത് വീടുകളുടെ മുന്നിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കിയത് വിവാദമാകുകയും പ്രദേശവാസികള്‍ ഇതിനെതിരെ സംഘടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച നാട്ടുകാര്‍ പ്രദേശത്ത് മാലിന്യം തള്ളിയിരുന്ന മറ്റൊരു വാഹനം തടഞ്ഞു നിര്‍ത്തി ചില്ലുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നാട്ടുകാര്‍ കര്‍മ്മ സമിതിയും രൂപീകരിച്ചു.
കര്‍മ്മസമിതി പ്രവര്‍ത്തകരും പ്രദേശവാസികളായ യുവാക്കളും രാത്രികാല നിരീക്ഷണം കര്ശമാക്കിയതോടെയാണ് മാലിന്യ വാഹനങ്ങള്‍ പള്ളിപ്പുറം, തൈക്കാട്ടുശേരി, തിരുനല്ലൂര്‍ പ്രദേശങ്ങള്‍ ഉപേക്ഷിച്ച് നഗരത്തിലെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്. മാലിന്യ നിക്ഷേപ കരാര്‍ ഏറ്റടുക്കുന്നവരുടെ ഇടനിലക്കാരാണ് സംഘത്തിന് തിരക്കൊഴിഞ്ഞ മേഖലകള്‍ കാട്ടികൊടുക്കുന്നതെന്നാണ് സൂചന. ഇത്തരക്കാരെ കണ്ടെത്താനും മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ കൈയ്യോടെ പിടികൂടാനും പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: