പറവൂര്‍: നോര്‍ത്ത് പറവൂര്‍ ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റൗണ്ട് ട്രാഫിക് ഗതാഗത പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ നടപ്പില്‍ വരും. ഇതുപ്രകാരം കെ.എം.കെ.ജംഗ്ഷന് മുതല്‍ കിഴക്കോട്ട് ഫോര്‍ട്ട് റോഡ് വഴി പുല്ലംകുളം ജംഗ്ഷന്, ചേന്ദമംഗലം ജംഗ്ഷനില്‍ എത്തിയും അവിടെനിന്ന് പടിഞ്ഞാറോട്ട് മുനിസിപ്പല്‍ ജംഗ്ഷന് വഴി കെ.എം.കെ.ജംഗ്ഷനില്‍ എത്തുന്നതുമാണ് റൗണ്ട് ട്രാഫിക്. രാവിലെ 8.00 മണി മുതല്‍ വൈകിട്ട് 8.00 മണിവരെ എല്ലാ വാഹനങ്ങളും റൗണ്ടിലൂടെ ആന്റി ക്ലോക്ക് വൈസ് ആയി കടന്നുപോകണം.
ഇടപ്പള്ളിയില്‍നിന്നും തെക്ക് ഭാഗങ്ങളില്‍നിന്നും വരുന്ന എല്ലാ വാഹനങ്ങളും കെ.എം.കെ.ജംഗ്ഷനില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് പുല്ലംകുളം ചേന്ദമംഗലം കവല വഴി മുനിസിപ്പല്‍ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകണം. ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചേന്ദമംഗലം കവലയിലെത്തി വലത്തോക്ക് തിരിഞ്ഞുവേണം പോകേണ്ടത്. തെക്കുനിന്നും വരുന്ന ചെറായി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കെഎംകെ ജംഗ്ഷനില്‍നിന്ന് തന്നെ ഇടത്തേക്ക് തിരിഞ്ഞഅ പോകണം. കെ.എം.കെ.ജംഗ്ഷനില്‍നിന്നും വടക്കോട്ട് മുനിസിപ്പല്‍ ജംഗ്ഷന് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്ക് വാഹനങ്ങള്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍നിന്നും കെ.എം.കെ.ജംഗ്ഷന്, പുല്ലംകുളം ജംഗ്ഷന്, ചേന്ദമംഗലം ജംഗ്ഷനില്‍ വന്ന് വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതും. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കെ.എം.കെ.ജംഗ്ഷനില്‍നിന്ന് നേരെയും പോകേണ്ടതാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുനിസിപ്പല്‍ ജംഗ്ഷനില്‍നിന്നും ഇടതുവശത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്നും പുറപ്പെടുന്ന എല്ലാ വാഹനങ്ങളും പുല്ലംകുളം, ചേന്ദമംഗലം ജംഗ്ഷന് വഴി ആലുവ ഭാഗത്തേക്കും മറ്റ് ഭാഗങ്ങളിലേക്കും പോകേണ്ടതാണ്. പുല്ലംകുളം ഭാഗത്തുനിന്നും കെ.എം.കെ.ജംഗ്ഷന് ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: