പള്ളുരുത്തി: 1988 ല്‍ പ്രഖ്യാപിച്ചഇഒഇ പാറ്റേണ്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുമ്പളങ്ങി ആ ശു പ ത്രിവികസന സമിതി നടത്തി വരുന്ന റിലേ നിരാഹാര സമരം 50 ദിവസങ്ങള്‍ പിന്നിട്ടു. അധികാരികള്‍ ജനകീയ സമരത്തോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമരസമിതി യോഗത്തില്‍ തീരുമാനമായി.
എം എല്‍ എ ഡോമിനിക്ക് പ്രസന്റേഷനുമായി സമരസമിതി ഭാരവാഹികള്‍ പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 29ാം തീയതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.ഇതിന്റെയടിസ്ഥാനത്തില്‍ സമരസമിതി നിശ്ചയിച്ചിരുന്ന വഴി തടയല്‍ സമരം മാറ്റി വെച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താന്‍ സമരസമിതി തീരുമാനമെടുക്കുകയായിരുന്നു.
ജൂലായ് 13 ന് സമരസമിതിയുടെ നേതൃത്വത്തില്‍ തോപ്പുംപടി ബി.ഒ.ടി പാലം ഉപരോധിക്കും. ജുലൈ 6 മുതല്‍ ഇപ്പോള്‍ നടന്നുവരുന്ന റിലേ നിരാഹാര സമരം വനിതകള്‍ ഏറ്റെടുക്കും എം പി യും എം എല്‍ എ യും സമരം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നതെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ പി എ ഷണ്മാതുരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: